1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: എന്ന് അവസാനിക്കും കോവിഡ്​? ഒന്നര വർഷമായി ലോകം ചോദിക്കുന്നതാണിത്​. ലോകത്ത്​ കോടിക്കണക്കിന്​ ആളുകൾ ഇനിയും കോവിഡ്​ വാക്​സിൻ സ്വീകരിച്ചിട്ടില്ല. അതിനാൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാൻ ഉടൻ സാധിക്കില്ലെന്ന്​ മിനിസോട സർവകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തി​െൻറ ഡയറക്​ടറും യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ഉപദേശകനുമായ മൈക്കിൾ ഓസ്​റ്റർഹോം പറയുന്നു.

വരും മാസങ്ങളിൽ ക്ലാസ്​ മുറികളിലും പൊതുഗതാഗതത്തിലും ​േജാലി സ്​ഥലങ്ങളിലും വൈറസ്​ വ്യാപന സാധ്യത കൂടുതലാണ്​. വാക്​സിനെടുത്താലും ആളുകളിൽ രോഗവ്യാപനമുണ്ടാകും. ഒരിക്കൽകൂടി ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞുകവിയുന്ന അവസ്​ഥ ഉണ്ടായേക്കാം. സ്​കൂളുകൾ അടച്ചുപൂ​ട്ടേണ്ട സ്​ഥിതിയും വരാം.

കഴിഞ്ഞ 130 വർഷത്തിനുള്ളിൽ ലോകം നേരിട്ട അഞ്ച്​ മഹാമാരികൾ പരിശോധിച്ചാൽ കോവിഡി​െൻറ കാര്യത്തിൽ ഒരു നിഗമനത്തിലെത്താമെന്ന്​ ഡെൻമാർക്കിലെ റോസ്​കിൽഡ്​ സർവകലാശാലയിലെ എപ്പിഡമിയോളജിസ്​റ്റും പോപ്പുലേഷൻ ഹെൽത്ത്​ സയൻസ്​സ്​ പ്രഫസറുമായ ലോൺ സൈമൺസൻ വിലയിരുത്തുന്നു. അതിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന മഹാമാരി അഞ്ചുവർഷം ദൈർഘ്യമുള്ളതായിരുന്നു. ഇവക്കെല്ലാം രണ്ടുമൂന്നു വർഷത്തിനുള്ളിലാണ്​ നാല്​ തരംഗങ്ങൾ വരെയുണ്ടായത്​.

എന്നാൽ കോവിഡ്​ രണ്ടുവർഷത്തിനുള്ളിൽ തന്നെ മൂന്നാംതരംഗ ഭീഷണിയിലാണ്​. 1918ലെ സ്​പാനിഷ്​ ഫ്ലൂവിലെ മരണനിരക്കിനെക്കാൾ ഇരട്ടിയിലധികം ആളുകൾ ഇപ്പോൾ തന്നെ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതൊക്കെ വെച്ചുനോക്കു​േമ്പാൾ കോവിഡ്​ വൈറസ്​ ഉടനൊന്നും വിട്ടുപോകാൻ സാധ്യതയില്ലെന്നാണ്​ ലോൺ സൈമൺസൺ പറയുന്നത്​. അടുത്ത മാസങ്ങൾ നിർണായകമാണ്​.

വാക്​സിനെടുക്കാത്ത ഒരുപാടാളുകൾ ഇപ്പോഴുമുണ്ട്​. അതുപോലെ വാക്​സിനെ പ്രതിരോധിക്കുന്ന വകഭേദങ്ങളും ഭീഷണിയാണ്​. അതുകൊണ്ട്​ ആറുമാസത്തിനുള്ളിൽ കോവിഡ്​ വ്യാപനം മൂർധന്യത്തിലെത്തില്ല. എന്നാൽ, ലോക ജനസംഖ്യയുടെ 90 മുതൽ 95 ശതമാനം വരെ ആളുകളും വാക്​സിനെടുത്ത്​ പ്രതിരോധ ശേഷി നേടിയാൽ ഇതിനു മാറ്റംവരാം.

യുഎസ്​, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, റഷ്യ, ബ്രിട്ടൻ, ഇസ്രായേൽ എന്നിവയാണ്​ വാക്​സിനേഷനിൽ മുന്നിൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യയുടെ അഞ്ചുശതമാനത്തിൽ താഴെയാണ്​ ഇപ്പോഴും വാക്​സിൻ നിരക്ക്​. ഇന്ത്യയിൽ 26 ശതമാനം ആളുകൾ മാത്രമാണ്​ രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചത്​. മലേഷ്യ, മെക്​സികോ, ഇറാൻ, ആസ്​ട്രേലിയ എന്നീ രാജ്യങ്ങൾ ഡെൽറ്റ വകഭേദത്തി​െൻറ പിടിയിലാണ്​.

വാക്​സിനേഷൻ വൈറസിനെതിരെ ദീർഘകാല സംരക്ഷണം നൽകുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന പഠനങ്ങൾ. എന്നാൽ ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലാതായി. പരമാവധി ആറുമാസം വരെയേ രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചാലും പ്രതിരോധ ശേഷിയുണ്ടാകൂ എന്നാണ്​ പുതിയ കണ്ടെത്തൽ. അതിനാൽ ബൂസ്​റ്റർ ഡോസ്​ അനിവാര്യമാണെന്നും വിദഗ്ദർ പറയുന്നു.

എബോള, കോളറ, വസൂരി തുടങ്ങിയ നിരവധി വൈറസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഒരു നിശ്ചിത മേഖലകളിലും നിശ്ചിത സമയങ്ങളിലും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ്-19 വന്നതോടെ ലോകം മുഴുവന്‍ സ്തംഭിച്ച അവസ്ഥയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുമുണ്ട്.

കോടിക്കണക്കിന് മനുഷ്യജീവനുകളെ ഇല്ലാതാക്കിയ കോവിഡ് മഹാമാരിയെ കുറിച്ച് ഒരു പക്ഷേ നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വളരെ വേഗത്തില്‍ തന്നെ വാക്‌സിന്‍ കണ്ടുപിടിച്ച് കുറച്ചുപേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പല ശാസ്ത്രജ്ഞരും ഇപ്പോള്‍ പറയുന്നത്. വളരെ വൈകിയാണെങ്കിലും വൈറസുകളെ കുറിച്ച് കൂടുതല്‍ അറിയാനും പഠനങ്ങള്‍ നടത്തി വാക്‌സിനുകളും വേണ്ട ചികിത്സയും നടത്താനുമുള്ള പാന്‍ഡമിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചില രാജ്യങ്ങളെങ്കിലും എന്നത് ആശ്വാസം പകരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.