ലോങ്ങ് സൈറ്റ് : സെന്റര്‍ മാഞ്ചസ്റ്ററിലെ ലോങ്ങ് സൈറ്റില്‍ പരിശുദ്ധ മാതാവിന്റെ ജപമാല മാസ ആചരണ സമാപനം ഒക്ടോബര്‍ 30 നു ഞായറാഴ്ച ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു. ലോങ്ങ് സൈറ്റിലെ സെന്റ് ജോസെഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ വൈകുന്നേരം 6:30 നു ശുശ്രൂക്ഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാനയും വാഴ്വും ജപമാല സമര്‍പ്പണവും നടത്തപ്പെടും. പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരിക്കുന്നതാണ് .
ഒക്ടോബര്‍ 1 നു ഇടവക അംഗങ്ങള്‍ തുടങ്ങിവെച്ച പരിശുദ്ധ ജപമാല സമര്‍പ്പണം, ഒരു മാസം പൂര്തീകരിക്കുന്നതിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ശുശ്രൂക്ഷകളില്‍ ഭക്തി പുരസ്സരം പങ്കുചേര്‍ന്നു മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ എല്ലാ മരിയ ഭക്തരെയും സസ്നേഹം ക്ഷന്നിച്ചുകൊള്ളുന്നതായി ചാപ്ലിന്‍ Rev Dr .മാത്യു ചൂരപൊയികയില്‍ അറിയിക്കുന്നു.
സെന്റ് ജോസെഫ്സ് ചര്ച്ച് , ലോങ്ങ് സൈറ്റ് , മാഞ്ചസ്റ്റര്‍
ആഷ്ടനില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഒക്ടോബര്‍ 30 ന്
ആഷ്ടന്‍ : മാഞ്ചസ്ട്ടരിലെ ആഷ്ടനില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഒക്ടോബര്‍ 30 നു ഞായറാഴ്ച ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ആഷ്ടനിലെ സെന്റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വൈകുന്നേരം 4 :00 മണിക്ക് ശുശ്രൂക്ഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാനയും വാഴ്വും ജപമാല സമര്‍പ്പണവും നടത്തപ്പെടും.
പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനമായി നടത്തപ്പെടുന്ന തിരുന്നാളിലും ശുശ്രൂക്ഷകളിലും ഭക്തി പുരസ്സരം പങ്കുചേര്‍ന്നു മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് എല്ലാ വിശ്വാസികളെയും സസ്നേഹം ക്ഷന്നിച്ചുകൊള്ളുന്നതായി ചാപ്ലിന്‍ Rev Dr .മാത്യു ചൂരപൊയികയില്‍ അറിയിക്കുന്നു.
തിരുന്നാളിനോടനുബന്ധിച്ചു പാച്ചോര്‍ നേര്‍ച്ച വിതരണം ചെയ്യുന്നതായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല