1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

ലണ്ടന്‍ : uk യിലെ സെന്റ്‌ പോള്‍സ് പബ്ലിക്കെഷന്സില്‍ നിന്നും രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഫാ, ജോ ഇരുപ്പക്കാട്ട് ഇന്ത്യയിലേക്ക് തിരിക്കുന്നു. uk റീജിയന്‍ എഡിറ്ററായി സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മുംബൈയിലേക്ക് മടങ്ങുന്ന ജോ അച്ചന്‍ ബാന്ദ്ര കേന്ദ്രീകരിച്ചു വിപുലമാക്കി നിര്‍മ്മിച്ച സെന്റ്‌ പോള്‍സ് പബ്ലിക്കേഷന്‍സ് സ്ഥാപനത്തിന്റെ ദൃശ്യ ശ്രവണ മാധ്യമ പ്രവര്‍ത്തനത്തില്‍ ജേര്‍ണലിസ്റ്റ് എന്ന നിലക്കുള്ള തന്റെ സേവന പങ്കാളിത്തം നല്‍കുവാനാണ് പോവുന്നത്.

തന്റെ 2 വര്‍ഷത്തെ കാലയളവിനുള്ളില്‍ ആല്മീയ സാമൂഹ്യ രംഗങ്ങളിലും uk യില്‍ ധാരാളം ബന്ധം ഉണ്ടാക്കുവാന്‍ ജോ അച്ചന് കഴിഞ്ഞു എന്നെത് സ്രേദ്ധേയമാണ്. ഇടക്കാലത്ത് ലണ്ടന്‍ KCA യുടെ ആല്‍മീയ ശുശ്രൂക്ഷകള്‍ക്ക് നേതൃത്വം നല്‍കിയ അച്ചന്‍ പുരോഹിതരുടെ അഭാവത്തില്‍ നിരവധി ഇടവകകളില്‍ ശുശ്രൂക്ഷകള്‍ക്കായി പോവാറുണ്ടായിരുന്നു. നല്ല പ്രഭാഷകനും അറിയപ്പെടുന്ന എഴുത്തുകാരനും പണ്ഡിതനും ആയ കോഴിക്കോട്ടു വിലങ്ങാട്ടുകാരനായ അച്ചന്‍ തന്റെ മാസ്റ്റേഴ്സ് അമേരിക്കയിലാണ് പഠിച്ചത്.

അമേരിക്കയില്‍ 3 വര്ഷം എഡിറ്ററായി സേവനം നിര്‍വ്വഹിച്ചതിന് ശേഷം ആണ് ജോ അച്ചന്‍ ലണ്ടനില്‍ ചാര്‍ജ് എടുത്തത്. പ്രസസ്തമായ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഇടയന്‍ ന്റെ സ്പിരിച്വല്‍ ഡയരക്ടര്‍ ആയി ശ്രേദ്ധേയനായ അച്ചന്‍ പല പെരുന്നാളുകള്‍ക്കും മറ്റു വിശേഷ പര്പാടികളിലും പ്രഭാഷണങ്ങള്‍ നടത്തി തന്റെ വാഗ്മിത്വം തെളിയിച്ചിട്ടുണ്ട്.

താമരശ്ശേരി രൂപതാ സംഗമ സഹകാരി , കാത്തലിക് ഫോറം അവാര്‍ഡു കമ്മിറ്റി ജൂറി ചെയര്‍മാന്‍, ഇടയന്‍ സ്പിരിച്വല്‍ ഡയരക്ടര്‍ തുടങ്ങി പല രംഗങ്ങളിലും uk യില്‍ ഉത്തരവാതിത്വങ്ങള്‍ വഹിച്ചിട്ടുള്ള ജോ അച്ചന്‍ നിരവധി കേന്ദ്രങ്ങളില്‍ നിന്നും യാത്രയയപ്പും സ്നേഹാദരവും സ്വീകരിച് മുംബൈയിലേക്ക് തിരിക്കുമ്പോള്‍ എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.