1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന്ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികൾ കൂടാതെ സ്‌പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി താമസരേഖകള്‍ ഇല്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് അഭ്യർത്ഥിച്ചത്.

ഇങ്ങനെ എത്തുന്നവരെ മറ്റു നിയമ നടപടികൾ കൂടാതെ സ്‌പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതർ.

സ്വയമേവ മുന്നോട്ടു വരുന്നവരെ തടവുശിക്ഷയും മറ്റും ഇല്ലാതെ സ്വന്തം നാട്ടിലേക്ക് അയക്കുമെന്നാണ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ അഭ്യർഥനയിൽനിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം പ്രത്യേക സ്യുരക്ഷാ കാമ്പയിന് തുടക്കമിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.