![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Emir-UN-Assembly-Taliban.jpg)
സ്വന്തം ലേഖകൻ: പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി. രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും.
രാജ്യാന്തര സമൂഹം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണം എന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ 76-ാമത് സെക്ഷനില്‍ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അഫ്ഗാന് സഹായങ്ങള്‍ നല്‍കേണ്ടതിന്റെ അനിവാര്യത അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
അഫ്ഗാനില്‍ നിന്ന് ആയിരക്കണക്കിന് വരുന്ന ആളുകളെ ഒഴിപ്പിക്കുന്നതിന് മുന്നില്‍ നിന്ന് നയിച്ചത് ഖത്തര്‍ ആണ്. അത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഇസ്രയേലിന്റെ ലംഘനങ്ങളും അല്‍ ഉല പ്രഖ്യാപനവും കൊവിഡ് പ്രതിസന്ധി ലോകത്തെ ബാധിച്ചതും പറഞ്ഞു കെണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
കൂട്ടായ ശ്രമങ്ങളുടെ ഫലമായി മാത്രമേ കൊവിഡിനെ തുരത്താന്‍ സാധിക്കുകയുള്ളു. മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനിയും പ്രാധാന്യം നല്‍ക്കും എന്ന് അമീര്‍ ആ്ഹ്വാനം ചെയ്തു. പൊതു താല്‍പര്യങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ ഭിന്നതകള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. സഹോദരങ്ങള്‍ക്കിടയിലുള്ള സമവായം ഏകീകരിക്കാന്‍ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി അഫ്ഗാനിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ രക്ഷപ്പെടുത്താന്‍ മുന്നില്‍ നിന്നത് ഖത്തര്‍ ആണ്. പതിനായിരങ്ങളെയാണ് ഖത്തര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും സ്വന്തം നാട്ടിലേക്ക് എത്തിച്ചത്. മനുഷ്യാവകാശം ഇല്ലാതെയാക്കുകയും ഭീകരവാദത്തെ ഇല്ലാതാക്കുകയും ചെയ്ത് സുസ്ഥിരമായ സമാധാനം നിലനിർത്തുകയുമാണ് അഫ്ഗാനിലെ ഇടപെടലിൽ കൊണ്ട് ഖത്തര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തര്‍ ആമീര്‍ പറഞ്ഞു.
യുദ്ധവും സംഘർഷവും അവസാനിപ്പിച്ച് ലോകത്ത് സമാദാനം കൊണ്ടുവരുകയാണ് ലക്ഷ്യം വെക്കുന്നത്. യുദ്ധങ്ങള്‍ നടക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് യു എൻ സമ്മേളനത്തിൽ ഖത്തര്‍ അമീര്‍ പറഞ്ഞു. 1967ലെ അതിര്‍ത്തി കരാര്‍ അനുസരിച്ച് കിഴക്കന്‍ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണം ഈ നിലപാടില്‍ ഇപ്പോഴും ഖത്തര്‍ ഉറച്ചു നില്‍ക്കുന്നു. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സാമാധനപരവും സുസ്ഥിരതയും ഉള്ള വികസനം ആണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നത്. അതിനായിനുള്ള പല ശ്രമങ്ങളും ഖത്തറിന്‍റെ ഭാഗത്ത് നിന്നും തുടങ്ങിയിട്ടുണ്ട്. അത് ഇനിയും തുടരും. ഇറാന്‍ ആണവായുധ പ്രശ്നത്തില്‍ പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകളും ചര്‍ച്ചകളുമാണ് വേണ്ടത്. സിറിയന്‍ ജനതയുടെ ദുരിത ജീവിതത്തെ അന്താരാഷ്ട്രസമൂഹം ഇടപെടണം അവരോട് അവഗണന കാണിക്കുന്നത് വലിയ തെറ്റാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല