1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2021

സ്വന്തം ലേഖകൻ: ആത്മഹത്യ ചെയ്ത കോവിഡ് രോഗിയുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരെ കോവിഡ് മരണപട്ടികയിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന്‍റെ തീരുമാനം. നേരത്തെ ആത്മഹത്യ ചെയ്തവരെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുക സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിശദമായ കോവിഡ് മരണപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. പരാമവധി പേർക്ക് സഹായം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകും. ഇതിനായി ആരോഗ്യവകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൻ്റെ നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മർഗരേഖ പുതുക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ കോവിഡ് മരണം സംബന്ധിച്ച മാർഗരേഖകൾ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും കോവിഡ് നെഗറ്റീവായി മുപ്പത് ദിവസത്തിനുള്ളിൽ സംഭവിക്കുന്ന മരണങ്ങളും കോവിഡ് മരണമായി കണക്കാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാകും പുതിയ മാർഗരേഖ തയ്യാറാക്കുയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.