1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2011

സാള്‍ട്ട് ആന്റ് പെപ്പറിലൂടെ സൂപ്പര്‍ജോഡിയെന്ന ഖ്യാതി നേടിയ ആസിഫലി -മൈഥിലി ടീം വീണ്ടുമൊന്നിയ്ക്കുന്നു. നവാഗത സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന കൗബോയ് ചിത്രത്തിലാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ ജോഡികള്‍ വീണ്ടുമൊന്നിയ്ക്കുന്നത്. ചിത്രത്തില്‍ ബാലയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ ശ്വേത മേനോനും ഈ ചിത്രത്തിലുണ്ട്. ജഗതി, സിദ്ദിഖ് ലെന, എന്നിവരാണ് കൗബോയിലെ മറ്റുപ്രധാന താരങ്ങള്‍. മലേഷ്യയാണ് കൗബോയ് യുടെ പ്രധാന ലൊക്കേഷന്‍.

ഒന്നിനും കൊള്ളാത്തവന്‍ എന്ന് നാട്ടുകാര്‍ വിധിയെഴുതിയ ഒരു ആണ്‍കുട്ടി. ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം അയാളെ മാറ്റിമറിയ്ക്കുന്നതാണ് സിനിമയുടെ പ്രമേയം. ആസിഫ് അലിയാണ് ഈ റോള്‍ അവതരിപ്പിയ്ക്കുന്നത്. ആസിഫിന്റെ കാമുകിയുടെ റോളില്‍ മൈഥിലി പ്രത്യക്ഷപ്പെടുന്നു.

സാള്‍ട്ട് ആന്റ് പെപ്പറില്‍ മനുവും മീനാക്ഷിയുമായുള്ള ആസിഫ്-മൈഥിലി കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്നു. ചിത്രം ഹിറ്റായത് ഇവരുടെ പുനസമാംഗമത്തിനും കളമൊരുക്കുകയാണ്. സിനി കാസില്‍ മൂവി കിങ്ഡത്തിന്റെ ബാനറില്‍ ഡോക്ടര്‍ വിഎസ് സുധാകരനാണ് കൗബോയ് യുടെ നിര്‍മാതാവ്. മമ്മൂട്ടി നായകനായ ഫാന്റം പൈലിയാണ് ഇദ്ദേഹം നിര്‍മിച്ച അവസാനചിത്രം. സുധാകരന്‍ തന്നെയാണ് തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.