1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് സപ്തംബര്‍ 30ന് നടക്കുമെന്ന് എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രവാസികളുടെ ലേബര്‍, കോണ്‍സുലാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയായിരിക്കും ഓപ്പണ്‍ ഹൗസ്.

കോവിഡ് വ്യാപനം നിയന്ത്രണാധീനമായ സാഹചര്യത്തില്‍ ഇത്തവണ ഓണ്‍ലൈനിനോടൊപ്പം ഓഫ്ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ നാലു മണി വരെ നേരിട്ടും നാലു മണി മുതല്‍ അഞ്ചു മണി വരെ ഫോണിലൂടെയോ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ പങ്കെടുക്കാവുന്നതാണ്. 00974 30952526 എന്ന നമ്പറിലേക്ക് വിളിച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കാം.

സൂമില്‍ 830 1392 4063 എന്ന മീറ്റിംഗ് ഐഡിയും 121800 എന്ന പാസ് കോഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 30952526 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

അതിനിടെ, ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഒക്ടോബര്‍ ഒന്നിന് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനാണ് ക്യാമ്പ്. ഒക്ടോബര്‍ ഒന്നിന് വെള്ളിയാഴ്ച 10 മണി മുതല്‍ ഉച്ചയക്ക് 12 മണി വരെയാണ് കാംപ്. സാല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗേറ്റ് 151 സ്ട്രീറ്റ് 24-ലെ വെഞ്ച്വര്‍ ഗള്‍ഫ് ട്രെയിനിംഗ് സെന്ററില്‍ വെച്ചാണ് ക്യാംപ് നടക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.