അധികമായാന് അമൃതവും വിഷമെന്ന് പറയുന്നത് പോലെ തന്നെയാണ് ഈ വിശ്വാസത്തിന്റെ കാര്യവും, അമിതമായാല്‍ അത് അന്തവിശ്വാസമാകും. നമ്മുടെ നാട്ടില്‍ സാധാരണ പീഡിപ്പിച്ചു എന്ന് പറഞ്ഞു സാധാരണ സ്ത്രീകളാണല്ലോ മുന്നോട്ടു വരിക എന്നാല്‍ സിംബാബ്വേയില് സ്ഥിതി നേരെ മറിച്ചാണു ഇങ്ങനെ യുവാക്കള്‍ ബലാത്സംഗത്തിനിരയാകുന്നതിനെക്കുറിച്ച് രണ്ടുവര്‍ഷമായി അന്വേഷിക്കുന്ന പൊലീസ് മൂന്ന് യുവതികളെയും ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു. കാറില്‍ ലിഫ്റ്റ് നല്കി ഒപ്പം കൂട്ടിയശേഷം മയക്കിയും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതിനെക്കുറിച്ച് ഹരാരെയിലെയും ഗെവ്റു പട്ടണത്തിലെയും നിരവധി യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു ഇതേ തുടര്‍ന്നു പൊലീസ് അന്വേഷണം തുടരുന്നതിനിടെ യാദൃച്ഛികമായാണ് നാലംഗസംഘം കുടുങ്ങിയത്.
അപകടത്തില്‍പ്പെട്ട ഒരു വാഹനത്തില്‍നിന്ന് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ എടുത്തുകൊണ്ടുപോകാന്‍ എത്തിയതായിരുന്നു സംഘം. സംശയം തോന്നി പൊലീസ് പിടികൂടി തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ പ്രതികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. റോസ്മേരി (24), സോഫി (26), നെട്സായി (24) എന്നിവരും സോഫിയുടെ കാമുകന് തുലാനി (24)യുമാണ് അറസ്റ്റിലായത്. അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത് തുലാനിയാണ്. ഒരു വഴിയാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. വാഹനം പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് വിചിത്രമായ ആവശ്യവുമായി യുവതികള്‍ എത്തിയത്.
അല്ല വെറും സുഖത്തിനു വേണ്ടിയല്ല യുവതികള്‍ പുരുഷന്മാരെ ബലാല്‍സംഗം ചെയ്തതെന്നതാണ് ഏറെ രസകരം, ഇവരുടെ ആവശ്യം ദുര്‍മന്ത്രവാദത്തിന് പുരുഷബീജം ശേഖരിക്കുകയായിരുന്നുവത്രേ! വഴിവക്കില്‍നിന്ന് വാഹനത്തില്‍ ഒപ്പം കൂടുന്ന യുവാക്കളെ കൂട്ട പീഡനത്തിന് ഇരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. പീഡനത്തിന് ഇരയായവരില്‍ പൊലീസുകാരനും സൈനികനും ഉള്‍പ്പെടുന്നു. സാധാരണ വേഷത്തിലായിരുന്നപ്പോഴാണ് ഇരുവരും സംഘത്തിന്റെ പിടിയിലായത്. ബിസിനസില്‍ അഭിവൃദ്ധി നേടാന്‍ ബീജം ഉപയോഗിച്ചുള്ള ദുര്‍മന്ത്രവാദം നടത്താറുണ്ടെന്ന് സിംബാബ്വേ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ റൂപ രംഗദ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല