സ്വന്തം ലേഖകൻ: ജെയിംസ് ബോണ്ട് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയർ ലണ്ടനിൽ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും പ്രീമിയർ പ്രദർശനത്തിന് സന്നിഹിതരായിരുന്നു. സെപ്റ്റംബർ 30-നാണ് ഇന്ത്യയിൽ ചിത്രം റീലിസ് ചെയ്യുന്നത്. ഏപ്രിലിൽ പ്രദർശനത്തിന് തയ്യാറെടുത്ത ചിത്രത്തിന് കോവിഡ് വ്യാപനത്തെ തുടർന്ന് പല തവണ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
2006 ൽ പുറത്തിറങ്ങിയ കാസിനോ റോയൽ എന്ന ചിത്രത്തിലാണ് ഡാനിയൽ ക്രെയ്ഗ് ആദ്യമായി ജെയിംസ് ബോണ്ട് ആയി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്കൈഫോൾ (2012), സ്പെക്ടർ (2015) എന്നിവയിലും ബോണ്ട് ആയി ക്രെയ്ഗ് തിളങ്ങി.
കാരി ജോജി ഫുകുനാഗയാണ് നോ ടൈം ടു ഡൈ സംവിധാനം ചെയ്യുന്നത്. ലീ സെയ്ഡക്സ്, ലഷന ലിഞ്ച്, റാൽഫ് ഫിയന്നസ്,തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് റാമി മാലെക് ആണ്.
അതേസമയം ക്രെയ്ഗിന് ശേഷം ആരാകും ജെയിംസ് ബോണ്ട് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇദ്രിസ് എല്‍ബ, ജീന്‍ പേജ്, റിച്ചാര്‍ഡ് മാഡ്ഡെന്‍, ജെയിംസ് നോര്‍ട്ടണ്‍, ഹെന്റി കാവില്‍, സിലിയന്‍ മര്‍ഫി തുടങ്ങിയ താരങ്ങളുടെ പേരുകളാണ് അടുത്ത ഏജന്റ് 007 ആയി ഉയര്‍ന്നു വരുന്നത്.
ചിത്രത്തിൻ്റെ ട്രെയിലർ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല