1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയിൽ ബുധനാഴ്​ച വൈകീട്ട്​ നടന്ന ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.

റിക്രൂട്ട്​ ചെയ്യുന്ന സ്ഥാപനത്തെ പഠിച്ച ശേഷമേ എംബസി അനുമതി അനുമതി നൽകൂ. കുവൈത്ത്​ സർക്കാർ ഏജൻസികൾ റിക്രൂട്ട്​മെൻറിന്​ പണം വാങ്ങുന്നില്ല. സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഒരു രൂപ പോലും അധികം ഏജൻസികൾക്കോ മറ്റോ കൊടുക്കരുത്​. അങ്ങനെ ആരെങ്കിലും വാങ്ങുന്നുവെങ്കിൽ അത്​ തട്ടിപ്പാണ്​. വാങ്ങുന്നതായി അറിഞ്ഞാൽ എംബസിയെ വിവരം അറിയിക്കണം. എന്തെങ്കിലും പ്രശ്​നമുണ്ടെങ്കിൽ എംബസിയെ നേരിട്ട്​ അറിയിക്കണം. ഇതിന്​ ഇടനിലക്കാരുടെ ആവശ്യമില്ല.

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തി​െൻറ ക്ഷേമമാണ് എംബസ്സിയുടെ ഏറ്റവും പ്രധാന പരിഗണന. അവർക്ക്​ പ്രശ്​നങ്ങൾ അറിയിക്കാനായി 12 വാട്​സാപ്​ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്​. ആർക്കും എംബസിയുടെ ഏത്​ വിഭാഗവുമായി ബന്ധപ്പെട്ടും വിളിക്കാം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാനായി എംബസി ലേബർ വിങ് പുറത്തിറക്കിയ ചോദ്യോത്തര പുസ്തകവും ലേബർ ഹാൻഡ് ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.