സമ്പന്നനായ മുന്‍ ഭര്‍ത്താവിനെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 62കാരി പരോള്‍ നിഷേധിച്ചു. ഇരുപത്തിയാറ് വര്‍ഷത്തെ ജയില്‍ ശിക്ഷ പതിമൂന്ന് വര്‍ഷം പൂര്‍ത്തിയപ്പോള്‍ ഇവര്‍ക്ക് അനുവദിക്കപ്പെട്ട പരോള്‍ ആണ് ഇവര്‍ വേണ്ടെന്ന് വച്ചത്. ഇറ്റലിയിലെ പ്രശസ്തമായ ഗൂസി കുടുംബത്തിലെ അംഗമായ പാട്രിസ്യ ഗൂസിയാണ് പരോള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പരോളിലിറങ്ങിയാല്‍ തനിക്ക് ഒരു ജോലി കണ്ടെത്തേണ്ടി വരുമെന്നും തനിക്കതിന് മടിയാണെന്നുമാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്.
1998ലാണ് ഭര്‍ത്താവ് മൗറിസോ ഗൂസിയെ വധിച്ച കുറ്റത്തിന് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. പരോള്‍ ലഭിച്ചെന്നറിഞ്ഞതോടെ ‘വളരെ നന്ദിയുണ്ട്. എന്നാല്‍ എനിക്കിത് വേണ്ട. കാരണം ഞാനിനിരി ഒരു ജോലി കണ്ടെത്തണം. എന്റെ ജീവിതത്തില്‍ ഞാനിതുുവരെ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല’- എന്നായിരുന്നു ഇവരുടെ മറുപടി. തന്റെ സെല്ലില്‍ തന്നെ കഴിയാന്‍ ആഗ്രഹിക്കുന്നതായും താന്‍ വളര്‍ത്തുന്ന ചെടികള്‍ വെള്ളമൊഴിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ താന്‍ ഓമനിച്ചു വളര്‍ത്തുന്ന വെള്ളക്കീരിയെ നോക്കണമെന്നതിനാലും തനിക്ക് ജയിലില്‍ തന്നെ കഴിയണമെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ഒരുകാലത്തെ ഇവരുടെ പ്രശസ്തമായ ആഢംബര ജീവിതത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇവരുടെ തീരുമാനത്തില്‍ അത്ഭുതം തോന്നില്ല. മിലാനിലും സെന്റ് മോറിറ്റ്‌സിലും ആഢംബര ഫഌറ്റുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് ഇവര്‍. ഭര്‍ത്താവ് മൗറിസോ വിവാഹമോചനം ആവശ്യപ്പെടുകയും നഷ്ടപരിഹാരമായി ആറര ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതോടെയാണ് ഇവര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് മിലാനില്‍ വച്ച് മൗറിസോ വെടിയേറ്റു മരിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പാട്രീസ്യയുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് ഇവര്‍ അസ്റ്റിലായത്. ഭര്‍ത്താവ് വാഗ്ദാനം ചെയ്ത ആറര ലക്ഷം ഡോളറിന് പകരം താന്‍ ആവശ്യപ്പെട്ട പത്ത് ലക്ഷം പൗണ്ട് നല്‍കാത്തതിനാലാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ആളെ ഏര്‍പ്പെടുത്തിയതെന്ന് അവര്‍ പന്നീട് കുറ്റസമ്മതം നടത്തി.
ഇത്രയും കാലത്തെ ജയില്‍ ശിക്ഷയ്ക്കിടയില്‍ വൃദ്ധയായ തന്റെ അമ്മയെയും രണ്ട് പെണ്‍മക്കളെയും കാണാന്‍ ഇവര്‍ ഒരു ദിവസം ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. പാട്രിസ്യയും മൗറിസോയും ഒരുമിച്ചു താമസിച്ചിരുന്ന മിലാനിലെ ഫഌറ്റിലാണ് അവര്‍ ഇപ്പോഴും താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല