1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2021

സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അർഹരായി. സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ.

നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. ‘സങ്കീർണ്ണ സംവിധാനങ്ങൾ നമുക്ക് മനസിലാക്കാൻ പാകത്തിലാക്കുന്നതിൽ വലിയ മുന്നേറ്റം നടത്തിയതിനാ’ണ് ഇവർ മൂവരും നൊബേലിനർഹരായതെന്ന് – നൊബേൽ കമ്മറ്റിയുടെ വാർത്താക്കുറിപ്പ് അറിയിച്ചു.

ജപ്പാനിലെ ഷിൻഗുവിൽ 1931 ൽ ജനിച്ച മനാബ, ടോക്യോ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവിൽ യു.എസ്.എ.യിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സീനിയർ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.

ജർമനിയിലെ ഹാംബർഗ്ഗിൽ 1931 ൽ ജനിച്ച ഹാസിൽമാൻ, ജർമനിയിലെ ഗോട്ടിങാം സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടി. നിലവിൽ ഹാംബർഗ്ഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയിൽ പ്രൊഫസറാണ്. ഇറ്റലിയിലെ റോമിൽ 1948 ൽ ജനിച്ച പരീസി, റോമിലെ സാപിയൻസ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവിൽ, അതേ സർവകലാശാലയിലെ പ്രൊഫസറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.