1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2011

പഴയ കാറുകള്‍ വാങ്ങി അവ ആഢംബരക്കാറുകളില്‍ ഇടിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം തട്ടുന്ന ആറംഗ സംഘം പിടിയില്‍. മുപ്പത് ലക്ഷം പൗണ്ടാണ് ഇവര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇത്തരത്തില്‍ തട്ടിയെടുത്തത്. ഇവര്‍ കബളിപ്പിച്ച ഇന്‍ഷുറന്‍സ് കമ്പനികളായ കോ-ഓപ്പറേറ്റീവ്, ആര്‍ ബി എസ്, നോര്‍വിച്ച് യൂണിയന്‍ എന്നിവയ്ക്ക് ഇവര്‍ നഷ്ടപരിഹാരം നല്‍കണം. 120 കാറപകടങ്ങളാണ് ഇവര്‍ ഇത്തരത്തില്‍ സൃഷ്ടിച്ചത്.

ഇതില്‍ 82 അപകടങ്ങളുടെ നഷ്ടപരിഹാര തുക ഇവര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേടിയെടുത്തു. എന്നാല്‍ ഇവര്‍ കൃത്യമായി തട്ടിച്ച തുക 30 ലക്ഷം പൗണ്ട് തന്നെയാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പഴയ മോഡല്‍ കാറുകള്‍ വാങ്ങി തങ്ങളുടെ ആഢംബരക്കാറുകളില്‍ ഇടിപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. വിലക്കൂടിയ കാറുകളായ ജാഗ്വാര്‍ , ബി എം ഡബ്ല്യൂ, മെഴ്‌സിഡസ് കാറുകളാണ് ഇവര്‍ ഇത്തരത്തില്‍ തകര്‍ത്തത്. മുഹമ്മദ് സംസുല്‍ ഹഖ്(26), റൊസുല്‍ യൂസഫ്(33) എന്നിവരായിരുന്നു പദ്ധതികള്‍ ആസൂത്രണം ചെയ്തത്. മറ്റു രണ്ട് പേര്‍ പഴയ കാറുകള്‍ ഇവരുടെ കാറുകള്‍ക്ക് നേരെ ഓടിച്ചു കയറ്റുകയാണ് ചെയ്തത്.

തങ്ങളുടെ തട്ടിപ്പുകള്‍ക്ക് മറയായി ഇവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ആക്‌സിഡന്റ് മാനേജ്‌മെന്റ് സ്ഥാപനവും നടത്തുന്നുണ്ട്. ഒരു കാര്‍ തന്നെ ഇവര്‍ അറുപത്തിനാല് തവണ ഇടിപ്പിച്ചിട്ടുണ്ട്. ഇത് ഗൂഢാലോചനയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്നും സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി അറിയിച്ചു. ഹക്കിന് അഞ്ച് വര്‍ഷത്തെ തടവും യൂസഫിന് നാല് വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.

ഇവരുടെ സഹായികളായ സാലിം മിയക്ക് രണ്ട് വര്‍ഷത്തെ തടവും ഹാലിമുര്‍ റഷീദിന് പതിനഞ്ച് മാസവും തടവ് ശിക്ഷ വിധിച്ചു. നസ്രുഇസ്ലാം റഹ്മാന്‍, നൊവീദ് അക്തര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ഇരുവരും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരാണ്. പന്ത്രണ്ട് മാസം തടവു ശിക്ഷ ലഭിച്ച ഇരുവരും 140 മണിക്കൂര്‍ വേതനമില്ലാതെ ജോലി ചെയ്യുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.