യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമായ ലണ്ടന്‍ ജന്ക്ഷന്റെ രണ്ടാം എപ്പിസോഡ് ചിത്രീകരണം പൂര്‍ത്തിയായി.എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുന്ന എപ്പിസോഡ് താമസിയാതെ റിലീസ് ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗസ്റ്റ് അവസാനം പുറത്തിറങ്ങിയ ആദ്യ എപ്പിസോഡ് ഇതിനകം 7500 പേരോളം കണ്ടു കഴിഞ്ഞു.ചില സാങ്കേതിക കാരണങ്ങളാല്‍ രണ്ടാം എപ്പിസോഡിന്റെ ചിത്രീകരണം വൈകുകയായിരുന്നു.
നമ്മുടെയൊക്കെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്.ജോലിത്തിരക്കിനും,കുട്ടികളെ നോക്കലിനും സാമൂഹിക ജീവിതത്തിനുമിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന,പ്രവാസി ജീവിതമെന്ന നാടകത്തിലെ റോള്‍ അഭിനയിച്ചു തീര്‍ക്കുന്ന യു കെ മലയാളിയുടെ പച്ചയായ ജീവിത കഥയാണിത്.പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിനിടയില്‍ തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഓരോ എപ്പിസോഡിലും ഓരോ സംഭവങ്ങളായിരിക്കും ചിത്രീകരിക്കുക.ഹള്ളില്‍ നിന്നും ലെസ്റ്ററില്‍ നിന്നും ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സംരംഭത്തിനു പിന്നില്‍.വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അഭിനേതാക്കള്‍ അരങ്ങിലെത്തുമ്പോള്‍ സ്റ്റീഫന്‍ കല്ലടയില്‍, എന്‍ ആര് ഐ മലയാളി എഡിറ്റര്‍ ജേക്കബ് താമാരത്ത് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യ എപ്പിസോഡ് കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല