ഒക്റ്റോബര്‍ എട്ടാം തീയ്യതി സൌത്താംപ്‌റ്റണിലെ കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ukkcaയുടെ കീഴില്‍ ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള ആരംഭം കുറിച്ച്. വളരെ ആവേശപൂര്‍വ്വം കുടുംബാംഗങ്ങള്‍ മീറ്റിങ്ങില്‍ പങ്കെടുത്തു. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് പേര്‍ അടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചു. യൂണിറ്റിന്റെ പ്രഥമ പ്രസിഡണ്ടായി റോബിന്‍ കളപ്പുരക്കല്‍ മോനിപ്പള്ളിയെയും സെക്രട്ടറിയായി കുഞ്ഞുമോള്‍ ബിനോയിയേയും ട്രഷററായി സിജോ ചാവറാട്ട് കരിങ്കുന്നത്തിനെയും കമ്മറ്റി അംഗങ്ങളായി സിബി കവനാല്‍ ചുങ്കത്തിനെയും ജീന ഇടിക്കുളയെയും തെരഞ്ഞെടുത്തു. യൂണിറ്റിന്റെ ഔദ്യോഗിക ഉത്ഘാടനം ഡിസംബറില്‍ ഉണ്ടാകുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല