1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2011


ബിജു ജോണ്‍

UKKCA യുടെ വലിയ യൂണിറ്റുകളില്‍ ഒന്നായ ബെര്‍മിംഗ്ഹാം യൂണിറ്റിന്റെ ഇലക്ഷനും വാര്‍ഷിക കണ്‍വെന്‍ഷനും നവംബര്‍ 26 ന് സട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡ്‌ സെന്റ്‌ ചാഡ്സ് ചര്‍ച്ച് ഹാളില്‍ നടക്കും. രാവിലെ പത്ത് മണിക്ക് സീറോ മലബാര്‍ ന്യൂ കാസില്‍ ചാപ്ലിന്‍ ഫാ: സജി തോട്ടത്തിലിന്റെ വിശുദ്ധ കുര്‍ബ്ബാനയോടെ പ്രോഗ്രാം ആരംഭിക്കും. കുര്‍ബ്ബാനക്ക് ശേഷം മീറ്റിങ്ങും അടുത്ത രണ്ട്‌ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ ഇലക്ഷനും നടക്കും. ഇലക്ഷന്‍ ukkca യുടെ അതെ രീതിയില്‍ നോമിനേഷന്‍ സ്വീകരിച്ചു നടത്തുമെന്ന് കമ്മറ്റി തീരുമാനിച്ചു. ഇലക്ഷന്‍ ഫാ: സജി തോട്ടമും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ആയ യൂണിറ്റു പ്രസിഡണ്ട് സജീവും നിയന്ത്രിക്കുന്നതാണ്.

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറര്‍, ജോ.ട്രഷറര്‍, രണ്ടു KCYL ഡയറക്ടര്‍സ്, ലേഡി റെപ്രസെന്‍ററ്റീവ്, പ്രോഗ്രാം കോ-ഓര്‍ഡിനേട്ടര്‍, രണ്ടു നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് പോസ്റ്റുകളിലേക്കാണ് ഇലക്ഷന്‍ നടത്തുന്നത്. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ യൂണിറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് നവംബര്‍ പത്തിന് മുന്പ് ഉറപ്പു വരുത്തുകയും ഇലക്ഷന്‍ ഓഫീസറായ സജീവിന് നവംബര്‍ 15 ന് മുന്‍പായി നോമിനേഷന്‍ നല്‍കേണ്ടതുമാണ്‌.

സമര്‍പ്പിക്കുന്ന നോമിനേഷന്‍ പിന്‍വലിക്കെണ്ടാവര്‍ക്ക് നവംബര്‍ 20 വരെ സമയമുണ്ട്. ഇലക്ഷന്‍ കമ്മറ്റിയില്‍ ജെയിംസ് പൈനുമൂട്ടില്‍, ബെന്നി ഓണശ്ശേരി, സിസി പൌവത്തില്‍ എന്നിവരും അംഗങ്ങളാണ്. ഇലക്ഷന് ശേഷം KCYL ന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികള്‍ക്കായി KCYL ഡയറക്ടര്‍സ് ആയ വിനോദ് എലവുങ്കലിനെയോ ദീപ എബിയെയോ സമീപിക്കെണ്ടാതാണ്. പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ബാബു തോട്ടം, ബെന്നി മാവേലി, ബിജു കുപ്പനാനി, ഐന്‍സ്റ്റീന്‍ വാലയില്‍, സെലീന്‍ എടാട്ടുകാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സജീവ്‌ പണിക്കപ്പറമ്പില്‍ (പ്രസിഡന്റ്) 079514 57254

ബിജു ജോണ്‍( സെക്രട്ടറി) 078281 07367

സ്റ്റീഫന്‍ കൊച്ചു പുരയ്ക്കല്‍ (ട്രഷറര്‍) 077910 53994

വിലാസം

St Chads Church Hall
41 Holyfield Road
Birmingham
B75 7SN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.