![](https://www.nrimalayalee.com/wp-content/uploads/2021/10/Teacher-Beating-Students-Viral-Video.jpg)
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. ആറ് കുട്ടികളാണ് ഇയാളുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായത്. ഇതിൽ ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയെ മുട്ടുകാലിൽ നിർത്തിയും മർദ്ദിക്കുന്നുണ്ട്. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് പ്രചരിച്ചതോടെയാണ് നിയമനടപടി സ്വീകരിച്ചത്. ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകൾ ചേർത്താണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല