തന്നെ വെടിവയ്ക്കരുതെന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി അപേക്ഷച്ചതായി റിപ്പോര്‍ട്ട്. സിര്‍ത്തില്‍ വച്ച് ലിബിയന്‍ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ പ്രവര്‍ത്തകരോടാണ് ഗദ്ദാഫി അവസാന നിമിഷങ്ങളില്‍ വെടിവയ്ക്കരുതെന്ന് അപേക്ഷിച്ചത്.
ഗദ്ദാഫിയെ പിടികൂടിയ സംഘത്തിലെ അംഗമാണ് ഇക്കാര്യം പറഞ്ഞത്. വടക്കന്‍ നഗരമായ മിസ്രാത്തയില്‍ വച്ചാണ് ഗദ്ദാഫി പിടിയിലായതെന്ന് എന്‍ടിസി ഫീല്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് ബുറാസ് അലി അല്‍-മക്നീ അറിയിച്ചു. ഇതോടെ നാല് പതിറ്റാണ്ട് നീണ്ടുനിന്ന് ഗദ്ദാഫി യുഗമാണ് അവസാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല