1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2011

സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തരംഗത്തില്‍ സംവിധായകന്‍ ആഷിഖ്‌ അബുവിന്‌ കൈനിറയെ ചിത്രങ്ങള്‍. ഇടുക്കി ഗോള്‍ഡ്‌, ഗ്യാംങ്‌സ്‌റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമായിരിക്കും താന്‍ സംവിധാനം ചെയ്യുകയെന്ന്‌ ആഷിഖ്‌ അബു പ്രഖ്യാപിച്ചു. ഇന്നത്തെ യുവതലമുറയുടെ ജീവിതരീതിയെപ്പറ്റി വളരെ വ്യത്യസ്‌തമായ ഒരു കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.

റീമ കല്ലിംഗലും ഫഹദ്‌ ഫാസിലുമായിരിക്കും 22 ഫീമെയില്‍ കോട്ടയത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ടെസ എബ്രഹാം എന്ന കഥാപാത്രത്തെ റീമ അവതരിപ്പിക്കുമ്പോള്‍ സിറില്‍ സി മാത്യൂവായി ഫഹദ്‌ എത്തുന്നു. ശ്യാം പുഷ്‌ക്കരനും അഭിയും ചേര്‍ന്നാണ്‌ തിരക്കഥ രചിക്കുന്നത്‌. ഒ ജി സുനില്‍ നിര്‍മ്മിക്കുന്ന 22 ഫീമെയില്‍ കോട്ടയത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം റെക്‌സ്‌ വിജയനും നിര്‍വ്വഹിക്കും.

ഇപ്പോള്‍ ഇടുക്കി ഗോള്‍ഡ്‌ എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളിലാണ്‌ ആഷിഖ്‌ അബു, ലാല്‍, ബാബു ആന്റണി, ശങ്കര്‍, വിജയരാഘവന്‍ എന്നിവരാണ്‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. അതിനുശേഷമായിരിക്കും ഗ്യാംങ്‌സ്‌റ്റര്‍ ആരംഭിക്കുക. മമ്മൂട്ടിയും തമിഴ്‌ നടന്‍ പാര്‍ഥിപനുമാണ്‌ ഈ ചിത്രത്തിലെ മുഖ്യ താരങ്ങള്‍. ഈ രണ്ടു ചിത്രങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആഷിഖ്‌ അബു 22 ഫീമെയില്‍ കോട്ടയം സംവിധാനം ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.