1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021

സ്വന്തം ലേഖകൻ: 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിറക്കി. 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്കാണ് ജയില്‍ മോചനം അനുവദിച്ചിരിക്കുന്നത്. നബിദിനവും, തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്താണ് മോചനം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തിവിട്ടത്. നബിദിനം പ്രമാണിച്ച് ഒമാനില്‍ ഒക്ടോബര്‍ 19ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് സന്തോഷം നല്‍ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു റിയാലിന് 195 രൂപയിൽ കൂടുതലാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി ഇത്രയും വലിയ നിരക്കില്‍ എത്തിയിരുന്നത്. എന്നാല്‍ കൊവിഡ് പടരുന്ന സമയം ആയതിനാല്‍ വളരെ ചുരുങ്ങിയ ദിവസം മാത്രമാണ് കൂടിയ നിരക്ക് ഉണ്ടായിരുന്നു ഒള്ളു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്ക് കുറച്ച് ദിവസം തുടരാന്‍ ആണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

അമേരിക്കൻ ഡോളർ ഇൻറക്സ് ഉയർന്നതാണ് വിനിമയ നിരക്ക് ഉയരാൻ കാരണമെന്ന് ൽ ജദീദ് എക്ചേഞ്ച് ജനറൽ മാനേജർ അവിനാഷ് കുമാർ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ എണ്ണ വില ഉയർന്നതും വിനിമയ നിരക്ക് ഉയരാന്‍ കാരണമായി. എണ്ണ വില ബാരലിന് 80 ഡോളർ കടന്നു. അമേരിക്കൻ ഡോളർ ശക്തമായതോടൊപ്പം ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സി മുല്യവും ഉയര്‍ന്നു. ഇന്ത്യൻ കറൻസി ഇനിയും ശക്തി കുറയാനാണ് സാധ്യതയെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒമാന്‍റെ ആഭ്യന്തര ഉൽപാദനം ഈ വര്‍ഷം 10.1 ശതമാനം വർധിച്ച് 15.3 ശതകോടി റിയാലിലെത്തി, കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 13.9 ശതകോടി റിയാലായിരുന്നു ഒമാന്‍റെ ആഭ്യന്തര ഉൽപാദനം. ഒമാൻ സ്റ്റാസ്റ്റിക്കൽ ആൻഡ് ഇൻഫർമേഷൻ സെൻറർ ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഒമാന്‍റെ എണ്ണ വിലയില്‍ 9.9 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.