സ്വന്തം ലേഖകൻ: യൂണിഫോമം പരിഷ്കരിച്ചതിന്റെ പേരിലുള്ള വിമർശനങ്ങളെ തുടർന്ന് തീരുമാനം പിൻവലിച്ച് പ്രമുഖ റസ്റ്റോറന്റ് ശൃംഘലയായ ഹൂട്ടേഴ്സ്. അടിവസ്ത്രത്തിന് സമാനമായ വസ്ത്രമാണ് കമ്പനി വെയ്റ്റ്രസുമാര്‍ക്ക് നൽകിയത്. ഇതിനേത്തുടര്‍ന്ന്, പല ജീവനക്കാരിൽ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കമ്പനി തയ്യാറായത്.
ഹൂട്ടേഴ്സ് റെസ്റ്റോറന്റ് ശൃംഖലയിൽ ജോലി ചെയ്യുന്ന ഒരു വേറ്റ്റസിനെയാണ് ഹൂട്ടേഴ്സ് ഗേൾ എന്ന് വിളിക്കുന്നത്. ഇവരെ പ്രധാനമായും യൂണിഫോമിലൂടെയാണ് ശ്രദ്ധിച്ചിരുന്നത്. ഓറഞ്ച് റണ്ണേഴ്സ് ഷോർട്ട്സും വെളുത്ത ടാങ്ക് ടോപ്പുമാണ് ഇവരുടെ യൂണിഫോം. അതിൽ “ഹൂട്ടി ഓൾ” ലോഗോയും മുൻവശത്തായി ഘടിപ്പിച്ചിരിക്കും. സ്ത്രീ ജീവനക്കാർക്ക് ഇറുകിയ യൂണിഫോമുകള്‍ നൽകി നേരത്തെ മുതൽ കുപ്രസിദ്ധരാണ് ഹൂട്ടേഴ്സ്. പുതിയ പരിഷ്കാരം അനുസരിച്ച് ഷോട്സ് അടിവസ്ത്രത്തിന് സമാനമായി ഇറക്കം കുറച്ചാണ് ജീവനക്കാര്‍ക്ക് നൽകിയത്.
ഷോര്‍ട്ട്സിന്റെ ഇറക്കം കുറഞ്ഞതോടെ ജീവനക്കാരുടെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനമാണ് കമ്പനി നേരിടേണ്ടി വന്നത്. ജീവനക്കാര്‍ പലരും പുതിയ യൂണിഫോം ധരിച്ച് ടിക് ടോക്കിൽ പ്രത്യക്ഷപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുകയായിരുന്നു. അതിനൊപ്പം തന്നെ തങ്ങള്‍ രാജിവയ്ക്കുമെന്ന ഭീഷണിയും ഇവര്‍ മുഴക്കുകയായിരുന്നു. ഇത്തരത്തിൽ വീഡിയോകള്‍ 13.5 ദശലക്ഷം ആളുകള്‍ വരെയാണ് കണ്ടത്.
പുതിയ യൂണിഫോം വസ്ത്ര ഷോര്‍ട്ട്സ് ആയി കണക്കാക്കാൻ സാധിക്കില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടിക് ടോക്കിൽ വീഡിയോക്ക് താഴെയും ഇത്തരത്തിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയേയും ആരോഗ്യത്തേയും ബാധിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.
വിമര്‍ശനങ്ങള്‍ കടുത്തതോടെ ശനിയാഴ്ച പുതിയ തീരുമാനം പിൻവലിക്കാൻ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള നയം ഇവര്‍ പറയുകയും ചെയ്തു. ഹൂട്ടേഴ്സ് പെൺകുട്ടികൾക്ക് അവരുടെ “ശരീര ഭംഗിയും പേഴ്സണൽ ഇമേജും” അടിസ്ഥാനമാക്കി ഏത് തരം ഷോർട്ട്സ് വേണമെങ്കിലും നിർണ്ണയിക്കാമെന്ന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല