1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികൾ കേരള ജനതയോടൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്. പ്രളയ ദുരന്തത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരാനും പുനർനിർമാണ പ്രക്രിയകളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും ആണ് അംബാസഡർ സിബിജോർജ് സംഘടനാനേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തത് .

ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് വേണ്ടിയുള്ള മൗനപ്രാർത്ഥനയോടെ ആണ് യോഗം ആരംഭിച്ചത് . പ്രതിസന്ധിയുടെ ഘട്ടത്തിൽ കേരളജനതയ്ക്കൊപ്പം നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം അംബാസഡർ എടുത്തു പറഞ്ഞു. സ്വന്തം നിലക്ക് സഹായം നൽകാൻ ഉദ്യേശിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അയക്കാമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

തുടർന്ന് സംഘടനാ നേതാക്കൾ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ മുന്നോട്ടു വെച്ചു . തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐ സി എസ് ജി മെമ്പറും ഇന്ത്യൻ ഡോക്‌റ്റേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ഡോ അമീർ അഹമ്മദിനെ അംബാസഡർ ചുമതലപ്പെടുത്തി. സ്വന്തം നിലക്ക് സഹായം നല്കാൻ ഉദ്യേശിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അയക്കാമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.