![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Women-Army.jpg)
സ്വന്തം ലേഖകൻ: 200 കുവൈത്തി വനിതകൾ വൈകാതെ സൈന്യത്തിെൻറ ഭാഗമാകും. 150 പേർ അമീരി ഗാർഡിെൻറ ഭാഗമാകും. ഇവർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകും. 50 പേർ സായുധ സേനയിലെ മെഡിക്കൽ സർവിസ് സെക്ടറിൽ സേവനമനുഷ്ഠിക്കും. ഇവർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകും. കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.
സൈനിക സേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
സെക്യൂരിറ്റി, മെഡിക്കൽ കമ്മിറ്റികൾ അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം ഇൻറർവ്യൂവിന് വിളിക്കും. ആർമി ഓഫിസർ, നോൺ കമീഷൻഡ് ഓഫിസർ തസ്തികകളിൽ സ്ത്രീകൾക്ക് നിയമനം നൽകുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ഉത്തരവിറക്കിയത് ചൊവ്വാഴ്ചയാണ്.
ഇതിനു പിന്നാലെ ആദ്യഘട്ടമായി 200 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കൂടുതൽ പേരെ വൈകാതെ സേനയിലെടുക്കും. കുവൈത്ത് സൈന്യത്തിൽ സ്വദേശി വനിതകൾക്ക് സ്പെഷാലിറ്റി ഓഫിസർ, നോൺ-കമീഷൻഡ് ഓഫിസർ, മെഡിക്കൽ സർവിസസ്, മിലിട്ടറി സപ്പോർട്ട് സർവിസസ് എന്നീ മേഖലകളിൽ ജോലി ചെയ്യാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് കുവൈത്തി വനിതകളെന്നും സൈന്യത്തിൽ ജോലി ചെയ്യുന്നതിെൻറ ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള കുവൈത്തി വനിതകളുടെ കഴിവിലും സന്നദ്ധതയിലും പൂർണ വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല