ലോക സമ്പത്ഘടന അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് തൊഴിലില്ലായ്മയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. ബ്രിട്ടനെ പോലെയുള്ള വികസിത രാജ്യങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ട്.
വികസിതരാജ്യങ്ങളിലെ തൊഴിലില്ലാത്ത യുവാക്കള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ.) യുടെ റിപ്പോര്‍ട്ട്. തൊഴില്‍രഹിതരായ യുവാക്കള്‍ കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ഇപ്പോള്‍ തന്നെ വ്യാപകമായി ഏര്‍പ്പെടുന്നുണ്ട്. ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് ഐ.എല്‍.ഒ. പുറത്തുവിട്ട ആഗോള തൊഴില്‍ പ്രവണതയെക്കുറിച്ചുള്ള ‘ഗ്ലോബല്‍ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ്‌സ് ഫോര്‍ യൂത്ത്- 2011’ എന്ന റിപ്പോര്‍ട്ടിലെ നിഗമനം.
2009 മുതലുള്ള കണക്കെടുത്താല്‍ 15നും 24നും മധ്യേ പ്രായമുള്ളവരുടെ ഇടയിലെ തൊഴിലില്ലായ്മ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2010-ല്‍ ഇത് 7.51 കോടിയായി. 56 രാജ്യങ്ങളിലെ ലഭ്യമായ കണക്കനുസരിച്ച് 2010-ല്‍ തൊഴില്‍ വിപണിയില്‍ മാറ്റുരയ്ക്കാനെത്തിയ യുവാക്കള്‍ 26 ലക്ഷമാണ്. സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമല്ലാതിരുന്ന മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുവാക്കളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുള്ളതായാണ് കാണുന്നത്. തൊഴിലില്ലായ്മമൂലം ഉളവാകുന്ന നിരാശ തൊഴില്‍ തേടുന്നതില്‍ നിന്നുപോലും ഇവരെ അകറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പലയുവാക്കളും വീടും നാടും വിട്ട് പോകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല