1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ ആയൂർദൈർഘ്യത്തേയും ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പോപ്പുലേഷൻ ഡീസീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരുടെ ജീവിത ദൈർഘ്യം രണ്ട് വർഷമായി കുറച്ചുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു.

പുതുതായി ജനിക്കുന്ന ഒരാൾ എത്ര വയസ്സുവരെ ജീവിക്കും എന്ന സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതാണ് ആയൂർദൈർഘ്യം. പുരുഷന്മാരുടേയും സ്ത്രീകളുടേയും ആയൂർദൈർഘ്യം കൊറോണ വ്യാപനത്തെ തുടർന്ന് കുറഞ്ഞതായി പഠനത്തിൽ പറയുന്നു. 2019ൽ പുരുഷന്മാരുടെ ജീവിത ദൈർഘ്യം 69.05 വയസ്സായിരുന്നു. സ്ത്രീകളുടേത് 72 വയസ്സും. എന്നാൽ കൊറോണ വ്യാപനത്തിന് ശേഷം ഇത് 67ഉം 69ഉം ആയി കുറഞ്ഞെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടതിൽ കൂടുതലും 39ഉം 60 ഉം വയസ്സിനിടയിൽ പ്രായമുള്ള പുരുഷന്മാരിലാണെന്നാണ് പഠനം പറയുന്നത്. 145 രാജ്യങ്ങളിലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ, കൊറോണ ഇന്ത്യ, ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർ ഫേസ്(എ.പി.ഐ.) പോർട്ടൽ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ ഗവേഷക സംഘം എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.