കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗം ജോര്‍ജുകുട്ടി എണ്ണംപ്ലാശേരിലിന്റെ പിതാവ് എണ്ണംപ്ലാശേരില്‍ ഇ.എല്‍. തോമസ്(72 റിട്ട. അധ്യാപകന് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.എസ്. ഉഴവൂര്‍) എന്ന കുഞ്ഞുമോന് സാര്‍ ഹൃദയാഘാതം മൂലം ഉഴവൂരില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: അന്നമ്മ പറമ്പഞ്ചേരി മംഗലംകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ലൂക്കോസ്(തിരുവനന്തപുരം), ആന്‍സി(സെന്റ് ജോവാനാസ് യു.പി.എസ്. ഉഴവൂര്‍), ജോസ്(സംസ്ഥാന ട്രഷറര്‍ കെ.റ്റി.യു.സി.(പി.സി.) , ജാന്‍സി(ലണ്ടന്‍), ജോര്‍ജ്കുട്ടി(യു.കെ. കവന്‍ട്രി), ബിന്ദു(ഇറ്റലി). മരുമക്കള്‍: ലൂസി മെത്തായത്ത് മറ്റക്കര, ജോസ് വെട്ടിക്കാനാല്‍ ഉഴവൂര്‍, ബീന തോട്ടത്തില്‍ പയസ്മൗണ്ട് (കുവൈറ്റ്), ജോയി ചാത്തംമ്പടത്ത് നീണ്ടൂര്‍(യു.കെ.), സില്‍വി മണക്കുന്നേല്‍ പിറവം(കവന്‍ട്രി), ബിജു കല്ലടയില്‍ കള്ളമല(എസ്.എച്ച്. യു.പി.എസ്. പടമുഖം).
കുഞ്ഞുമോന് സാറിന്റെ നിര്യാണത്തില്‍ അനുശോചിക്കാനും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കാനുമായി വരുന്ന 23 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 :30 നു കവന്‍ട്രിയിലെ വൈക്കണ് ക്രോഫ്റ്റ് എന്ന സ്ഥലത്തെ സെന്റ് ജോണ്‍ ഫിഷെര് ചര്‍ച്ചില്‍ വെച്ച് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. പള്ളിയുടെ വിലാസം താഴെ കൊടുക്കുന്നു.
St John Fisher church
Presbytery
Tiverton Road
Wyken
Coventry
CV2 3DL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല