1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കിയത് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്​ലമാനി. ആരോഗ്യ ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട 2021ലെ 22ാം നമ്പർ നിയമം അടിസ്​ഥാനമാക്കിയാണ്​ സന്ദർശകരുൾപ്പെടെ എല്ലാ പ്രവാസികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ നടപ്പാക്കിയത്.

ഇതുവഴി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ ഹെൽത്ത് സെൻററുകളിലുൾപ്പെടെ മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും അനിവാര്യമെങ്കിൽ സ്​പെഷലൈസ്​ഡ് മെഡിക്കൽ സേവനവും ലഭിക്കുമെന്നും ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഡോ. അൽ മസ്​ലമാനി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ്​ ഇല്ലാതെ തന്നെ സ്വദേശികൾക്ക് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകുമെന്നും അത് ഭരണകൂട ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പ്രവാസികൾക്കും അടിസ്​ഥാന ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കുന്നതാണ്​. നിയമം ഗെസറ്റ്​ വിജ്ഞാപനം നടത്തി, ആറ് മാസത്തിനുശേഷം പ്രാബല്യത്തിൽ വരുമെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം ഉപദേഷ്​ടാവ് ഖാലിദ് അൽ മുഗൈസിബ് പറഞ്ഞു. തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിലുടമ വഴിയും കുടുംബാംഗങ്ങൾക്ക് കുടുംബനാഥൻ വഴിയുമാണ് ഇൻഷുറൻസ്​ ലഭിക്കുക.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വികാസത്തിന് പുതിയ നിയമം വഴിയൊരുക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും വ്യക്​തിഗത ഇൻഷുറൻസ്​ ഉറപ്പാവുന്നതോടെ, പൊതുമേഖല ആരോഗ്യ കേന്ദ്രങ്ങൾപോലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെയും വിദഗ്​ധ ചികിത്സകൾക്കായി തേടാവുന്നതാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.