![](https://www.nrimalayalee.com/wp-content/uploads/2021/09/Oman-House-Purchase-Foreigners.jpg)
സ്വന്തം ലേഖകൻ: ഒമാനിൽ താമസ നിരക്ക് കുറഞ്ഞിട്ടും ജീവിതച്ചെലവുകൾ വർധിക്കുന്നത് വിദേശികളടക്കമുള്ളവരെ പ്രയാസത്തിലാക്കുന്നു. ജനസാന്ദ്രത കുറവ്, സബ്സിഡികൾ, താഴ്ന്ന ഇന്ധനവില എന്നീ കാരണങ്ങളാലൊക്കെ ഒമാൻ ജീവിതച്ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ വരാറില്ലായിരുന്നു.
എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിലൊക്കെ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സർക്കാർ. 2016 മുതൽ ഇന്ധന സബ്സിഡികളും ഈ വർഷം മുതൽ വെള്ളത്തിലും വൈദ്യുതിയിലുമുള്ള ഇളവുകളും നിർത്തലാക്കി. വർഷങ്ങൾക്ക് മുമ്പ് താമസത്തിനായി വിദേശികളടക്കമുള്ളവർക്ക് വൻ തുക ചെലവഴിക്കേണ്ടിയിരുന്നു.
നിലവിൽ കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായിട്ടും ജീവിതച്ചെലവുകൾ കുതിക്കുകയാണെന്നാണ് പലരും പറയുന്നത്. ഫ്ലാറ്റുകളും അപ്പാർട്ട്മെൻറുകളും ഒഴിഞ്ഞുകിടക്കുന്നതാണ് താമസച്ചെലവ് കുറയാനുള്ള പ്രധാന കാരണം. കുറഞ്ഞ വാടകക്ക് നൽകിയിട്ടുപോലും ഫ്ലാറ്റുകളിലേക്കും മറ്റും ആളെ കിട്ടാനില്ലെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്.
300 റിയാൽ വാടകക്ക് നൽകിയിരുന്ന ഫ്ലാറ്റുകൾ 180 മുതൽ 200 റിയാലിന് വരെ ലഭ്യമാണ്. നേരത്തെ 350-400 റിയാലിനുമൊക്കെ നൽകിയിരുന്ന അപ്പാർട്ട്മെൻറുകളാെട്ട 240 മുതൽ 250 റിയാലിന് വരെയാണ് നൽകുന്നത്. ചരക്ക് ഗതാഗത ചെലവും സമീപകാലത്ത് പലമടങ്ങ് വർധിച്ചതായി ഈ മേഖലയിലെ ജീവനക്കാർ പറയുന്നു.
ഒരു പതിറ്റാണ്ട് മുമ്പുവരെ 110 ബൈസയായിരുന്നു ഡീസലിെൻറ വില. നിലവിൽ 240 ബൈസയാണ്. ജീവനക്കാരുടെ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവർമാരുടെ വേതനവും ഗണ്യമായി ഉയർന്നു. വെയർഹൗസുകളുടെ വൈദ്യുതി ചെലവ്, മൂല്യവർധിത നികുതി (വാറ്റ്), വിസ ഫീസ് എന്നിവയെല്ലാം ഇതിന് പുറമെയാണ്.
എൻ.സി.എസ്.ഐ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗതാഗത ചെലവ് ഏകദേശം 3.2 ശതമാനം വർധിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ പല കമ്പനികളും വെട്ടിക്കുറക്കുകേയാ പിടിച്ചുവെക്കുകയോ ചെയ്തിതും പ്രതിസന്ധി വഷളാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല