നിഷ ഉതുപ്പ് കുടിലില്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ഡാന്‍സ് ഫെസ്റ്റിവല്‍ നവംബര്‍ 19 ന് ശനിയാഴ്ച സെന്റ് ജോണ് ബോസ്കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് ഇനത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിജയികള്‍ക്ക് യഥാക്രമം 501 പൌണ്ട്, 251 പൌണ്ട്, 101 പൌണ്ട്, 51 പൌണ്ട് എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്,എച്ച്ഡിഎഫ്സി തിരുവനന്തപുരം എന്നിവരാണു ഡാന്‍സ് ഫെസ്റ്റ് സ്പോന്‍സര്‍ ചെയ്തിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താലപര്യമുള്ള 12 നും 25 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. രജിസ്ട്രെഷന്‍ ഫീ 30 പൌണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 12 . രജിസ്ട്രെഷന്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഉടന്‍ ബന്ധപ്പെടുക:
ഇ. ജെ കുര്യാക്കോസ്: 07791350658
ജോസ് മാത്യു:07906415736
മേലീസ ഇമ്മാനുവല്‍. 07737131024
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല