സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും മികച്ച സുസ്ഥിര ലോകകപ്പാകുമെന്ന് സുപ്രീം കമ്മിറ്റി. ഖത്തർ ലോകകപ്പ് സുസ്ഥിരത പദ്ധതിക്ക് കീഴിൽ വരുന്ന മുഴുവൻ പദ്ധതികളും സംരംഭങ്ങളും മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും പുരോഗതിയിൽ സംതൃപ്തരാണെന്നും സുപ്രീം കമ്മിറ്റി സസ്ൈ റ്റനബിലിറ്റി സ്പെഷലിസ്റ്റ് അബ്ദുറഹ്മാൻ അൽ മുഫ്ത പറഞ്ഞു.
ഖടോക്ക് ഗ്രീൻ കോൺഫറൻസിനോടുബന്ധിച്ച് പ്രാദേശിക ദിനപത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറെ മുന്നേറിയിരിക്കുകയാണ്. മാനുഷിക, സാമൂഹിക, സാമ്പത്തിക, ഗവേണൻസ്, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കവും എക്കാലത്തേക്കുമുള്ളതായാണ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റിയും ഫിഫയും ലക്ഷ്യമിടുന്നത്.
തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച തൊഴിൽ, ജീവിത സാഹചര്യമാണ് അവർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജുസൂർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വർക്ക്ഫോഴ്സ് ഡെവലപ്മെൻറും നടപ്പിലാക്കുന്നുണ്ട് -അബ്ദുറഹ്മാൻ അൽ മുഫ്ത പറഞ്ഞു.
സമൂഹത്തിലെ എല്ലാവർക്കും സ്റ്റേഡിയത്തിലേക്ക് എത്താൻ കഴിയുമെന്ന് ഉറപ്പുവരുത്താനാകുമെന്നും കുറഞ്ഞത് ഒരു ശതമാനം ഇരിപ്പിടമെങ്കിലും ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകകപ്പായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിലും മേഖല തലത്തിലും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ലോകകപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ മുഫ്ത വ്യക്തമാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ലെന്നും കമ്പനികളെല്ലാം ഫിഫ ലോകകപ്പിെൻറ വിതരണക്കാരാകുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പ് വേദികളെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ സാമൂഹിക, വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വിധത്തിലാണ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫയുടെ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ടൂർണമെൻറാണ് നടക്കാനിരിക്കുന്നതെന്നും അൽ മുഫ്ത ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല