അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ലോക ഫുട്ബോളറായി തിരഞ്ഞെടുത്തു. റയല്‍ മാഡ്രിഡ് കോച്ച് ഹോസെ മൊറിഞ്ഞോയാണ് മികച്ച പരിശീലനകനുള്ള ബഹുമതി. ബ്രസീല്‍ താരം മാര്‍ത്ത വനിതാ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ത്ത ഈ ബഹുമതി നേടുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്.
വോട്ടെടുപ്പില്‍ ബാഴ്സലോണയിലെ കൂട്ടുകാരും ലോകകപ്പ് നേടിയ സ്പെയിന് ടീമില്‍ അംഗങ്ങളുമായ ആന്‍ഡ്രിയാസ് ഇനിയേസ്റ്റയെയും സാവിയേയുമാണ് മെസ്സി പിന്തള്ളിയത്. ലോകകപ്പില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും ബാഴ്സലോണയ്ക്കായി നടത്തിയ ഉജ്ജ്വല പ്രകടനങ്ങളാണ് മെസ്സിയെ വീണ്ടും തുണച്ചത്.
ബാഴ്സയാണ് സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മെസ്സി ഗോളൊന്നും നേടിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല