കേംബ്രിഡ്‌ജിലെ സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് യാക്കോബായ ഇടവകയില്‍ ഒക്റ്റോബര്‍ മാസം പതിനഞ്ചാം തീയ്യതി ദല്‍ഹി മൈലാപ്പൂര്‍ ഭദ്രാസന അധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപൊലീത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു. അന്നേ ദിവസം പള്ളിയിലെത്തിയ അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി ഫ: ഗീവര്‍ഗീസ് തണ്ടായത്തിന്റെയും ഭരണ സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികളുടെ വിദ്യാരംഭം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല