1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2021

സ്വന്തം ലേഖകൻ: കൊവിഡ് മഹമാരി കാരണം നിരവധി പ്രവാസികള്‍ ആണ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്ക് കെെതാങ്ങായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് നോര്‍ക്ക. നിക്ഷേപ സാധ്യതകളെ കുറിച്ചും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് നോര്‍ക്ക ആരംഭിച്ചു.

നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്പകള്‍ , ജി.എസ്.ടി രജിസ്‌ട്രേഷന്‍ കമ്പനി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതികള്‍, പുതിയ നിക്ഷേപങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ ആണ് നോര്‍ക്ക അവബോധം നല്‍ക്കുന്നത്.

കൂടാതെ പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യും. സൗജന്യമായാണ് നോര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 – 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.