മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ജാതിമതവര്‍ഗ ഭേദമന്യേ അനേകായിരങ്ങളുടെ അഭയ സ്ഥാനവുമായ പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 109 മത് ഓര്‍മ്മ പെരുന്നാള്‍ പൂള് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. പൂള് സെന്റ് കൊമെന്റ്സ് പള്ളിയില്‍ നവംബര്‍ അഞ്ചിന് രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും നടക്കും. ഇടവക വികാരി ഫാ: വറുഗീസ് റ്റി മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓര്‍മ്മ പെരുന്നാളിന് എല്ലാ വിശ്വാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ: വറുഗീസ് റ്റി മാത്യു:07883037761
സിബു മാത്യു:07877293000
മാര്ട്ടിന് ജോര്‍ജ്:07737527985
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല