![](https://www.nrimalayalee.com/wp-content/uploads/2019/10/Visa2.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കു വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സേവനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിന്റെ ‘ആശല്‍’ പോര്‍ട്ടലിലൂടെയും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ആരോഗ്യ മന്ത്രാലയം പോര്‍ട്ടലിലൂടെയുമാണ് ലഭിക്കുക.
പുതിയ വിസകള്‍ക്കായി തൊഴിലുടമകള്‍ ആവശ്യമായ രേഖകള്‍ ഓണ്‍ലൈന്‍-ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം. ഇതു സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് കുവൈത്ത് ക്യാബിനറ്റ് യോഗം മാന്‍ പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
പുതിയ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും പുനരാംഭിക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ആരോഗ്യ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടുന്നതിനും ക്യാബിനറ്റ് മാന്‍ പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
മാതാപിതാക്കൾക്കുള്ള കുടുംബ വിസയും സന്ദർശക വിസയും പിന്നീട് അനുവദിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കുടുംബ വിസ സെപ്റ്റംബർ മുതൽ അനുവദിക്കുന്നുണ്ട്. യാത്രാനിയന്ത്രണങ്ങൾ കാരണം ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന വിദേശ തൊഴിലാളികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ അവസരമൊരുങ്ങിയത് വലിയ ആശ്വാസമാകും. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല