1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ഈ വര്‍ഷത്തെ അക്കാദമിക കലണ്ടറില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകളും ക്ലാസ്സുകളും നടക്കും. അവയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2021- 2022ലെ അക്കാദമിക കലണ്ടറിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഈ വര്‍ഷത്തെ പഠന സമയങ്ങളിലും പരീക്ഷകളിലും അവധികളിലും മാറ്റം വരുമെന്നും സ്‌കൂള്‍ അടച്ചിടുമെന്നുമുള്ള രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ മന്ത്രാലയം ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളില്‍നിന്നും മന്ത്രാലയം അധികൃതരില്‍നിന്നും ഉള്ള വാര്‍ത്തകള്‍ മാത്രമേ ശ്രദ്ധിക്കാവൂ എന്നും അല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കുകയോ അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിലവിലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പബ്ലിക് സ്‌കൂളുകളിലെ 10, 11, 12 ക്ലാസ്സുകള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ നടക്കും. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ഒമ്പതാം തീയതി വരെയാണ് പരീക്ഷ. ഡിസംബര്‍ 19 മുതല്‍ 30 വരെ അര്‍ധവാര്‍ഷിക അവധിയും ഉണ്ടായിരിക്കും. അതിനു ശേഷം 2022 ജനുവരി രണ്ടിന് ക്ലാസ്സുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വേണ്ടി പുത്തര്‍ ആശയങ്ങളുമായി എത്തിയിരിക്കുകയാണ് ഖത്തര്‍. ഇതിന് വേണ്ടി വലിയ കര്‍മ്മ പദ്ധതികള്‍ ആണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. 2030 ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തിവിട്ടത്.

വായു, ജല, ജൈവവൈവിധ്യ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ബൃഹത്തായ പദ്ധതിയാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നത്. 2030ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറക്കും. 25 ശതമാനം ആണ് കുറക്കുക. ഭൂഗർഭജല ഉപയോഗം കുറക്കാന്‍ ആണ് മറ്റൊരു ലക്ഷ്യം. ഇത് 60 ശതമാനം കുറക്കും. വൃത്തിഹീനമായ എല്ലാ മാലിന്യനിക്ഷേപങ്ങളും അടച്ചുപൂട്ടും. കൂടാതെ രാജ്യത്തെ കൃഷിഭൂമികളുടെ ഉൽപാദനക്ഷമത 50 ശതമാനം വര്‍ധിപ്പിക്കാനും തൂരുമാനിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഉത്പാതിപ്പിക്കുന്നത് ഖത്തര്‍ ആണ്. 2027ഓടെ ഉൽപാദനം കൂട്ടാന്‍ ആണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. റിയാദില്‍ ചേര്‍ന്ന പശ്ചിമേഷ്യന്‍ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ഖത്തര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.