![](https://www.nrimalayalee.com/wp-content/uploads/2021/11/Japan-Train-Joker-Knife-Attack-.jpg)
സ്വന്തം ലേഖകൻ: ജപ്പാനിൽ ബാറ്റ്മാൻ സീരീസിലെ ‘ജോക്കർ’ എന്ന കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ അക്രമി റെയിൽവേ സ്റ്റേഷനിൽ 17 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹാലോവിൻ ആഘോഷത്തിനായി പുറപ്പെട്ട ആളുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട 24 കാരൻ ട്രെയിനിന് തീയിട്ടു.
പ്രതി അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെയോ എക്സ്പ്രസ് ലൈനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദ്രാവകം ഒഴിച്ചാണ് പ്രതി ട്രെയിനിന് തീയിട്ടതെന്ന് ദൃക്സാക്ഷികൾ സൂചിപ്പിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് ഭാഗികമായി നിർത്തിവെച്ചു.
ആക്രമണത്തിൽ പരിക്കേറ്റ 65കാരന്റെ നില ഗുരുതരമാണ്. ട്രെയിനിൽ നിന്ന് ആളുകൾ ഭയന്ന് നിലവിളിച്ചോടുന്നതിന്റെയും തീ ഉയരുന്നതിന്റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കൊലക്കയർ ലഭിക്കാനായി തനിക്ക് ജനങ്ങളെ കൊല്ലണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല