![](https://www.nrimalayalee.com/wp-content/uploads/2021/03/Bahrain-Bahrainization-Ministry-Jobs.jpg)
സ്വന്തം ലേഖകൻ: പൊതുമേഖലാ ജീവനക്കാരുടെ ഉപയോഗിക്കാത്ത അവധികൾക്ക് പകരം പണം നല്‍കാനുള്ള നിര്‍ദ്ദേശം പാർലമെൻറിന്റെ ലെജിസ്ലേറ്റിവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി തള്ളിക്കളഞ്ഞു. ഈ നിര്‍ദ്ദേശം അംഗീകരിച്ചാൽ ജീവനക്കാർ അവധിയെടുക്കാതെ ജോലി ചെയ്യുന്ന സാഹചര്യമുണ്ടാകും ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമിതി ഈ തീരുമാനം എടുത്തിരിക്കുന്നത്.
സിവിൽ സർവിസ് നിയമത്തിൽ ഭേദഗതി വരുത്താന്‍ വേണ്ടിയാണ് എം.പിമാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സിവിൽ സർവിസ് ബ്യൂറോയും എംപിമാരുടെ ഈ ആവശ്യത്തെ അംഗീകരിച്ചില്ല. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വയം വിരമിക്കൽ പദ്ധതി മൂലം ജീവനക്കാരുടെ എണ്ണം പല മേഖലകളിലും കുറവാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം വെക്കുന്നതെന്ന് എംപിമാര്‍ പറയുന്നു.
കുറവ് ജീവനക്കാർ ഉള്ളതിനാല്‍ വാർഷിക അവധി എടുക്കാൻ കഴിയാത്ത സാഹചര്യാണ് ഇപ്പോള്‍ ഉള്ളത്. അവധിക്ക് പകരം പണം നൽകിയാൽ കൂടുതല്‍ ജീവനക്കാര്‍ ജോലിക്ക് എത്തും അതോടെ ഒരു പരിതിവരെ പ്രശ്നത്തിന് പരിഹാരം ആകും എന്നാണ് എംപിമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എംപിമാര്‍ വെച്ച നിര്‍ദ്ദേശത്തിന് വ്യക്തതയില്ലെന്നും പൊതുമേഖലയിൽ എല്ലായിടത്തും ഒരുപോലെ അല്ല സ്ഥിതിയെന്നും പാർലമെൻറ് കമ്മിറ്റി പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊവിഡ് ജാഗ്രത ലെവൽ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താന്‍ പോകുകയാണെന്ന് ബഹ്റെെന്‍ അധികൃതര്‍ അറിയിച്ചു. ഒരോ ദിവസവും രാജ്യത്ത് ഐസിയുവിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടസ്ഥാനത്തില്‍ ആയിരിക്കും ഇത് തീരുമാനിക്കുകയെന്ന് അധികൃതര്‍ തീരുമാനിച്ചു. പുതിയ രീതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
കൂടാതെ അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവ് ഒഴിവാക്കിയ കേന്ദ്ര സർക്കാർ ആ തീരുമാനം പിന്‍വലിക്കണമെന്ന് ഓവർസീസ് എൻസിപി ആവശ്യപ്പെട്ടു. ഗൾഫിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആര്‍ നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു പോകാൻ അനുവദിച്ചിരുന്ന ഇളവാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. എയർ സുവിധയിൽ പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം എന്നാല്‍ മാത്രമേ യാത്രക്ക് അനുമതി നല്‍ക്കുകയുള്ളു.
വലിയ തുകയാണ് നാട്ടിലേക്ക് വരാനുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റിനായി പലരും ചെലവിടുന്നത്. മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ എത്താന്‍ വേണ്ടി പ്രവാസികള്‍ക്ക് വളരെ ആശ്വാസമായിരുന്നു തീരുമാനം ആണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല