മൊബൈല്‍ ഫോണില്‍ കൂടുതല്‍ നേരം സംസാരിച്ചാല്‍ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് നേരത്തെമുതല്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെ പേടിച്ചിരുന്നവര്ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. അങ്ങനെയൊരു കാര്യം ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഏറെ പേടിയോടെ കണ്ടിരുന്ന സംഭവമാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന അസുഖം. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.
ഡെന്മാര്ക്കിലെ ഗവേഷകര്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി 360,000 പേരില്‍ നടത്തിയ പരീക്ഷണത്തെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പത്ത് വര്‍ഷത്തിലധികം ഉപയോഗിച്ചാല്‍ ക്യാന്‍സറും അനുബന്ധ അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ ആ വിവരം തെറ്റാണ് എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ ലോകത്താകമാനം ഏതാണ്ട് അഞ്ച് ബില്യണ്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഉണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്. മൊബൈല്‍ ഉപയോഗിക്കാത്തവര്ക്കിടയില് ഉള്ളത്ര ക്യാന്‍സര്‍ രോഗമേ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഉള്ളെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല