1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: വാക്​സിൻ എടുക്കാതെ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും.

വാക്​സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന്​ പകരം സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന്​ പുറമേ, റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ്​ ഇതുവരെ റെഡ്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരുന്നത്​.

ഇനി മുതൽ ഇൗ പട്ടിക ഉണ്ടാകില്ല. മറ്റ്​ കോവിഡ്​ മുൻകരുതൽ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയും, ബഹ്റൈനും അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്റൈന്‍ എത്തിമ്പോൾ ക്വാറൻ്റീൻ വേണ്ടെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

ഒക്ടോബർ 31നാണ് യാത്രാ മാനദണ്ഡങ്ങൾ ബഹ്റൈനില്‍ നിലവില്‍ വന്നത്. ഏത് രാജ്യത്തില്‍ നിന്ന് വരുന്നവര്‍ ആണെങ്കിലും വാക്സിൻ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണത്തിലാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണ്. കൊവിഡ് നിയന്ത്രണ വിധോയമായ ശേഷം ഒരുപാട് ഇളവുകള്‍ ബഹ്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.