![](https://www.nrimalayalee.com/wp-content/uploads/2021/11/Julian-Assange-Wedding-Jail.jpg)
സ്വന്തം ലേഖകൻ: വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും വിവാഹം കഴിക്കാൻ അനുമതി. ജയിലിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവർക്കും അനുമതി നൽകിയത്. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക.
പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.
1983 ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ജയിൽ ഗവർണർമാരായിരിക്കും. ചാരവൃത്തി ആരോപിച്ച് 2019 മുതൽ ജയിലിൽ കഴിയുകയാണ് അസാൻജ്. അസാൻജിനെ വിട്ടുകിട്ടാൻ നടപടി ക്രമങ്ങൾ ആരംഭിച്ചതിന് പുറകയാണ് ബ്രിട്ടൻ അദ്ദേഹത്തെ തടവിലാക്കിയത്.
അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിക്കിലീസ് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അസാൻജിനെതിരെ കേസെടുത്തത്. ദേശീയ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് അമേരിക്ക ഇയാൾക്കെതിരെ കേസെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല