![](https://www.nrimalayalee.com/wp-content/uploads/2020/08/Kuwait-readies-to-expel-370000-foreign-workers.jpg)
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം.
ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന് അനുസരിച്ചു നിയമ ലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവര്‍ക്ക് പിഴ അടച്ച ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അവസരം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് തുടരുന്ന താമസ നിയമ ലംഘകര്‍ക്ക് നിശ്ചിത പിഴ അടച്ച് നാട്ടിലേക്ക് പോകുവാനും പുതിയ വിസയില്‍ തിരികെ വരാനും ഇനിയും അവസരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗമാണ് അറിയിച്ചത്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്കി താമസ രേഖ നിയമ വിധേയമാക നിയമ ലംഘകര്‍ക്ക് അവസരങ്ങള്‍ നല്കിയിരുന്നതിനാല് ഇനി പുതുതായി ഒരവസരവും നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു
അതേസമയം താമസ നിയമ ലംഘകരെ പിടികൂടാനും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും എത്രയും വേഗം രാജ്യത്ത് നിന്ന് നാടുകടത്താനും അധികാരികള്‍ വിപുലമായ കാമ്പയിന് ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല