![](https://www.nrimalayalee.com/wp-content/uploads/2019/07/rape-main.jpg)
സ്വന്തം ലേഖകൻ: ഹോട്ടലുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ ബഹ്റൈനിലേക്ക് കടത്തുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ബഹ്റെെനിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. അടുത്തിടെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. ചതിയില്‍പ്പെട്ട ചില മലയാളി പെൺകുട്ടികളെ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകര്‍ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളും ബാറുകളും പതിയെ സജീവമായി തുടങ്ങി. നാട്ടിൽനിന്ന് പെൺകുട്ടികളെ ജോലിക്കായി കൊണ്ടുവരുന്നത് തുടങ്ങിയിട്ടുണ്ട്. വളരെ വലിയ ജോലി വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. പിന്നീട് ബഹ്റെെനില്‍ എത്തിയ ശേഷം ആണ് അവര്‍ കെണിയില്‍പ്പെട്ട കാര്യങ്ങള്‍ അറിയുന്നത്.
ബഹ്റെെനിലെ റിക്രൂട്ട്മെൻറ് ഏജൻറ് 12 പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് ഒരു പെണ്‍കുട്ടി അന്വേഷണം നടത്തിയപ്പോള്‍ ആണ് റിക്രൂട്ട്മെൻറ് ഏജൻറ് പറഞ്ഞ ഒരു ഹോട്ടലോ ബാറോ ബഹ്റൈനില്‍ ഇല്ലെന്ന് അറിയുന്നത്. ബഹ്റൈനിലെ ഹോട്ടൽ അധികൃതരെ ബന്ധപ്പെടുന്നതിനുള്ള നമ്പർ പെണ്‍കുട്ടി ഇവരോട് ചോദിച്ചിരുന്നു. എന്നാല്‍ റിക്രൂട്ട്മെൻറ് ഏജൻറ് പെണ്‍കുട്ടിക്ക് നമ്പര്‍ നല്‍കിയില്ല. ഹോട്ടലിന്‍റെ പേര്, മറ്റു രേഖകള്‍ എല്ലാം ശരിയായ രീതിയില്‍ പരിശോധിച്ച് മാത്രം ജോലിക്കായി എത്താന്‍ പാടുള്ളു.
കൃത്യമായ വിവരങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തിയില്ലെങ്കിൽ വലിയ ചതികുഴില്‍ ആയിരിക്കും വീഴുന്നതെന്ന് സാമൂഹിക പ്രവവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. എല്ലാവരും കരുതിയിരിക്കണമെന്നും ജോലിക്ക് വരുന്നവര്‍ എല്ലാ തരത്തിലും അന്വേഷണം നടത്തി കാര്യങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജോലിക്കായി പോകാന്‍ പാടുള്ളു എന്നും സാമൂഹിക പ്രവർത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല