![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Digital-Civil-ID-New-Features-.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷനിൽ വീണ്ടും പരിഷ്കാരം.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്ഡേറ്റ് ചെയ്യുന്നത്. വാർത്ത വിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പുതുതായി ഉൾപ്പെടുത്തുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെയും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.
ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, സിവിൽ ഐ.ഡി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ ഡിജിറ്റൽ പതിപ്പ് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതോടെ ഇടപാടുകൾ എളുപ്പമാക്കുകയും രേഖകൾ നഷ്ടപ്പെടാനും കാലഹരണപ്പെടാനുമുള്ള സാധ്യത കുറയുകയും ചെയ്യും.വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ഡോ. റന അൽ ഫാരിസ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല