1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2021

സ്വന്തം ലേഖകൻ: ഓണ്‍ലെെനില്‍ മാത്രമല്ല തട്ടിപ്പുക്കാര്‍ വിലസുന്നത് ഓഫ്ലൈനിലും തട്ടിപ്പുകാർ ഇപ്പോള്‍ സജീവമാണ്. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാർക്ക് ഇടയില്‍ ആണ് ഇത്തരത്തിലുള്ള വലിയ തട്ടിപ്പ് സംഘം വിലസുന്നത്. പ്രവാസികള്‍ തന്നെയാണ് ഇവരുടെ പ്രധാന ഇരകള്‍. അടുത്തിടെ വിവിധ കടകളിൽ തട്ടിപ്പു നടത്തിയ സംഘങ്ങളെ ബഹ്റൈന്‍ അധികൃതര്‍ പിടിക്കൂടിയിട്ടുണ്ട്.

പല തരത്തിലാണ് ഇവര്‍ തട്ടിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ പുറത്തെടുക്കുന്നത്. കടകളില്‍ വന്ന് സാധനങ്ങള്‍ വാങ്ങും. പിന്നീട് പണം നല്‍കാതെ മുങ്ങി നടക്കും.അല്ലെങ്കില്‍ കടകള്‍ പരിശോധിക്കാനാണ് എന്ന വ്യാജേന കടകളിലെത്തി സാധനങ്ങള്‍ എടുക്കും. അല്ലെങ്കില്‍ സർക്കാർ ഉദ്യോഗസ്ഥരാണെന്ന രീതിയില്‍ കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങും പണം നല്‍കാതെ പോകും. ഇതെക്കെയാണ് തട്ടിപ്പിന്‍റെ രീതി. സ്ത്രീകൾ എത്തി കടയിലുള്ളവരെ കെട്ടിപ്പിടിക്കും പേഴ്സ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നതാണ് മറ്റൊരു രീതി.

ഹോട്ടലുകളില്‍ എത്തുന്ന തട്ടിപ്പ് സംഘം കാറില്‍ ഇരുന്നു ഭക്ഷണം വാങ്ങും. അവിടെ ഇരുന്ന് കഴിച്ച ശേഷം പണം നല്‍കാതെ കടന്നുകളയും. സ്ത്രീകളും ഇങ്ങനെ തട്ടിപ്പ് നടത്താറുണ്ടെന്നാണ് പ്രവാസികള്‍ ആയ കട ഉടമകള്‍ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തട്ടിപ്പ് നടത്തിയ രണ്ട് സ്ത്രീകളെ മലയാളിയുടെ കടയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അറാദിൽ ആണ് സംഭവം നടന്നത്. ഇത്തരത്തില്‍ പല രീതിയില്‍ തട്ടിപ്പ് സംഘം ഇവിടെ വിലസുന്നത് പതാവാണെന്ന് കടച്ചവടക്കാര്‍ പറയുന്നു. പലരും മോഷണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിൽനിന്ന് പിടിവിട്ട് വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും നടക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

തിരിച്ചറിയൽ കാർഡ് കെെവശം ഇല്ലാതെയാണ് ഇവര്‍ കടകളില്‍ എത്തി വിലസുന്നത്. കടകള്‍ നിയമ വിരുദ്ധമായാണ് നടക്കുന്നത് പിഴ അടക്കണം എന്നും പറഞ്ഞ് പണം തട്ടാന്‍ എത്തിയെന്ന് കട ഉടമ പറയുന്നു. എന്നാല്‍ സംശയം തോന്നിയപ്പോള്‍ വന്നവരോട് കൂടുതല്‍ കാര്യം തിരക്കി. കാര്യങ്ങള്‍ കെെവിട്ട് പോകുമെന്ന് മനസ്സിലായ സംഘം അപ്പോള്‍ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആണ് നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.