1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2021

സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നിവേദനം.

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരം അതതു സംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങൾക്ക് നൽകേണ്ടത്. കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.‌

ഈ ആനുകൂല്യത്തിൽ നിന്ന് പ്രവാസികളെ മാറ്റിനിർത്തിയാൽ അത്തരം തീരുമാനം വിവേചനപരമാകുമെന്നും ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.