1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഫൈസര്‍ ബയോണ്‍ടെക് വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിനു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ രക്ഷിതാക്കളും മുന്നോട്ട് വരണമെന്ന് കുട്ടികള്‍ക്കായുള്ള പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. മുഹമ്മദ് ജനാഹി ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ പ്രായത്തിലുള്ള ചെറിയ കുട്ടികള്‍ വഴിയാണ് 63 ശതമാനം കൊവിഡ് വ്യാപനവും സംഭവിക്കുന്നതെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ കുട്ടികള്‍ മുതര്‍ന്നവരുമായി കൂടുതല്‍ ഇടപഴകുന്നതിനാലാണ് ഇത്.

അതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളില്‍ വൈറസിനെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ കുട്ടികളിലും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഇതിനകം നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വ്യക്തമായതയാണ്.

ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ജനാഹി പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസ് ആണ് കുട്ടികള്‍ക്ക് നല്‍കുക. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 30 മൈക്രോഗ്രാം ഫൈസര്‍ വാക്സിന്‍ ആണ് നല്‍കുന്നത്. അഞ്ചു മുതല്‍ 11 വയസ്സ് വരെ ഇത് 10 മൈക്രോഗ്രാം ആണ് നല്‍കുക. മൂന്നാഴ്ച്ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.