1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കി തുടങ്ങി. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് വിസ കുവൈത്ത് നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. രാജ്യത്ത് നടപ്പിലാക്കിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പലതും കുവൈത്ത് എടുത്ത് മാറ്റിയിട്ടുണ്ട്. വിസ നല്‍കാന്‍ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ സജീവമാണ്.

400 ദിനാല്‍ മുതല്‍ 1000 ദിനാര്‍ വരെയുള്ള വിസകള്‍ ലഭ്യമാണെന്ന തരത്തിലാണ് പരസ്യങ്ങള്‍ എത്തുന്നത്. പ്രത്യേക ജോലിക്ക് അല്ലാത്ത തൊഴിൽവിസക്ക് 1500 മുതൽ 1700 ദീനാർ വരെ നിരക്ക് നല്‍കണം. ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്ന വിസക്ക് പണം കുറച്ച് നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ നിരവധി പാക്കേജുകള്‍ ആക്കി വിസകള്‍ വിപണിയില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിസ കച്ചവടക്കാര്‍ പ്രധാനമായും ആളുകളെ റിക്രൂട്ട്മെൻറ് നടത്താന്‍ ശ്രമിക്കുന്നത്.

സമൂഹ മാധ്യമങ്ങില്‍ വിസകള്‍ നല്‍കുന്നത് വൈറലായതോടെ വിസകച്ചവടം നടത്തുന്ന കമ്പനികളെ കണ്ടെത്താൻ കുവൈത്ത് മാനശേഷിവകുപ്പ് പരിശോധന നടത്താന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശോധന നടത്താന്‍ വേണ്ടി എത്തിയപ്പോള്‍ പല കമ്പനികളിലും ആളുകള്‍ ഒഴിഞ്ഞ് കിടക്കുന്നതാണ് കണ്ടെത്തിയത്. വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ആവശ്യവും ഇല്ലാതെ ഇത്തരത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമായ മനുഷ്യക്കടത്ത് നടത്താന്‍ വേണ്ടിയാണെന്നാണ് കുവൈത്ത് മാൻപവർ അതോറിറ്റി വ്യക്തമാക്കുന്നത്. വിസ കച്ചവടത്തിന് മാത്രമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നത്. വ്യാജകമ്പനികൾക്കു കീഴിലെത്തിയ പല തൊഴിലാളികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്ന് മാൻപവർ അതോറിറ്റി പറയുന്നു.

അതേസമയം, ഈ വർഷം മൂന്നുലക്ഷത്തിൽപരം വിദേശികൾക്ക് ഇഖാമ നഷ്ടമായതായി കുവെെറ്റ് അധികൃതര്‍ അറിയിച്ചു. കൊവിഡ് പടര്‍ന്നു പിടിച്ച് സാഹചര്യത്തില്‍ സ്വന്തം നാട്ടില്‍ നിന്നും തിരിച്ച് വരാന്‍ സാധിക്കാത്തവര്‍ക്കാണ് ഇഖാമ നഷ്ടമായത്. 2021 ജനുവരി ഒന്നു മുതൽ നവംബർ 15 വരെയുള്ള കണക്കുകള്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 3,16,700 വിദേശികളുടെ ഇഖാമയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇഖാമ നഷ്ടപ്പെട്ടവരില്‍ കൂടുതലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.