ഭര്‍ത്താക്കന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് ചെയ്യും? കൂടിയാല്‍ ദിവോഴ്സ് ചെയ്തു പിരിയുമായിരിക്കും, എന്നാല്‍ ഒരു ഭര്‍ത്താവിനെയും വിശ്വസിക്കാന്‍ കൊള്ളില്ലയെന്നായാലോ? ഇതിനൊരു പരിഹാരമായിട്ടാണ് ചൈനയില്‍ ഇപ്പോള്‍ അവിശ്വസ്ത ഭര്‍ത്താക്കന്മാര്‍ക്കെതിരെ അസംതൃപ്ത ഭാര്യമാര്‍ സംഘടിക്കുന്നതു. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ പുത്തന്‍ മുതലാളിമാര്‍ക്ക് അനധികൃത ഭാര്യമാര്‍ അന്തസ്സിന്റെ ചിഹ്നമായതോടെയാണു ഭാര്യമാരുടെ ‘യൂണിയന്‍ സജീവമാകുന്നത്. കൂടുതല്‍ പണമുള്ളവര്‍ക്കു കൂടുതല്‍ ‘വെപ്പാട്ടിമാര്‍ എന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ഇതോടെ സങ്കടത്തിലാകുന്നത് അടക്കവും ഒതുക്കവുമുള്ള കുടുംബിനികളാണ്.
പതിനാറു വര്‍ഷത്തെ കുടുംബജീവിതത്തിനു ചെങ്കൊടി കാട്ടിയ നാല്‍പതുകാരി ലിയു ഷിസിയാന്‍ അഞ്ചുമാസം മുന്‍പ് ആരംഭിച്ച ‘ആന്റി മിസ്ട്രസ് അസോസിയേഷന്‍ ഒാണ്‍ലൈന്‍ ശൃംഖലയില്‍ ഇതിനകം 3000 പേര്‍ കൈകോര്‍ത്തുകഴിഞ്ഞു. ‘ഒളിജീവിതം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഭര്‍ത്താവ് നിര്‍ദാക്ഷിണ്യം തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി രംഗത്തിറങ്ങിയത്. സമാനമായ അവസ്ഥ നേരിടുന്നവര്‍ക്കു വൈകാരിക ദുരിതങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണു ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും നിയമോപദേശങ്ങളും ലക്ഷ്യമിടുന്നു.
ഇതിനിടെ, ചൈനയില്‍ വിവാഹമോചനത്തിന്റെ തോത് കൂടുകയാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷിച്ചത്. 17.1% വര്‍ധന. ചെറുപ്പക്കാരികളിളേറെയും ഒറ്റയ്ക്കു കഴിയാന്‍ താല്‍പര്യം കാണിക്കുന്നതും ‘അവിഹിത ബന്ധങ്ങള്‍ കൂടാന്‍ കാരണമായി പഠനങ്ങള്‍ തെളിയിക്കുന്നു. അഞ്ചു വെപ്പാട്ടിമാരുടെ ‘സ്നേഹം സമ്പാദിച്ച നാവികസേനയിലെ ഒരു ഡപ്യൂട്ടി കമാന്‍ഡറും മൂന്നു വെപ്പാട്ടിമാരുണ്ടായിരുന്ന ഭൂഗര്‍ഭശാസ്ത്രജ്ഞനും ഈയിടെ അറസ്റ്റിലായിരുന്നു. പെണ്‍പടയെ പോറ്റുന്നതിനു ഖജനാവിലെ പണം അടിച്ചുമാറ്റിയതാണ് ഇവരുടെ പേരിലുള്ള കുറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല